
കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. നീളമുള്ള ചുരണ്ടമുടിക്കാരിയായ കുമ്പളങ്ങിക്കാരിയായ പെൺകുട്ടിയെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ല മാസ് ഡയലോഗിലൂടെ കയ്യടി നേടുന്ന നായക സങ്കൽപ്പത്തെ ആദ്യത്തെ ഒറ്റ ചിത്രം കൊണ്ട് തന്നെ ഈ യുവതാരം തിരുത്തി കുറിച്ചു. പിന്നീട് വന്ന ഹെലനിലേയും കപ്പേളയിലും കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടി.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു അവ രണ്ടും. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ അന്നയ്ക്ക് ലഭിച്ചിരുന്നു. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ഗ്രാഡുവേറ്റ് ഡിഗ്രി നേടിയ ശേഷമാണു അന്ന സിനിമ ലോകത്തേക്ക് എത്തുന്നത്.

2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു. നൈറ്റ് ഡ്രൈവ് ആണ് അന്നയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. 2 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇതിനോടകം അന്ന നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അന്ന.

തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമെല്ലാം അന്ന സോഷ്യൽ മീഡിയയിൽ അന്ന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണ്. ബെഡ് റൂമിലെ കിടക്കയിൽ കിടന്നുള്ള ഷൂട്ടാണ് ഇത്. വൈറ്റ് ഷാഡോ ഫിലിംസിന് വേണ്ടി സൂസന്നയാണ് അന്നയുടെ പുതിയ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


