!['കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണോ ഈ ഡാന്‍സ് ചെയ്യുന്നത്;' ഇടുപ്പ് കൊണ്ടുള്ള സ്വര്‍ണ തോമസിന്റെ ഡാന്‍സ് വീഡിയോ വൈറലാവുന്നു.! [വീഡിയോ] 1 278064620 4838451749608057 247917502176739337 n](https://i0.wp.com/www.omfmedialive.com/wp-content/uploads/2022/07/278064620_4838451749608057_247917502176739337_n.jpg?resize=696%2C928&ssl=1)
ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് സ്വര്‍ണ തോമസ്. സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ സീസണ്‍ 2 വിന്റെ ടൈറ്റില്‍ വിന്നറായിരുന്ന സ്വര്ണ പിന്നീട് അഭിനയ രംഗത്തും ശോഭിച്ചു. പെട്ടന്നാണ് ജീവിതം തലകീഴെ മറിഞ്ഞ അപകടം സ്വര്‍ണയ്ക്ക് ഉണ്ടായത്. ഒന്‍പത് വര്‍ഷത്തോളം നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ഇപ്പോള്‍ വടി കുത്തി നടക്കാവുന്ന അവസ്ഥയിലാണ് സ്വര്‍ണ. മാത്രവുമല്ല നൃത്തത്തിലേക്കും മടങ്ങി എത്തിയിരിയ്ക്കുന്നു.
ഇടുപ്പ കൊണ്ട് ഡാന്‍സ് ചെയ്യുന്ന സ്വര്‍ണയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 2013 ല്‍ ആണ് സ്വര്‍ണയുടെ ജീവിതം മാറ്റി മറിച്ച അപകടം ഉണ്ടായത്. അഞ്ചാമത്തെ നിലയില്‍ നിന്നും താഴെ വീഴുകയായിരുന്നു. അപകടത്തില്‍ ലെന്‍സിനും നട്ടെല്ലിനും എല്ലാം അപകടം സംഭവിച്ചു. എഴുന്നേല്‍ക്കാന്‍ പോലും സാധിയ്ക്കില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ച ഇടത്ത് നിന്ന് പതിയെ സ്വര്‍ണ കാലുകള്‍ ചലിപ്പിച്ചു. അവിടെ നിന്ന് വീല്‍ ചെയറിലേക്ക് ജീവിതം മാറി. ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് സ്വര്‍ണ തോമസ് എന്ന് നിസംശയം പറയാം.
!['കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണോ ഈ ഡാന്‍സ് ചെയ്യുന്നത്;' ഇടുപ്പ് കൊണ്ടുള്ള സ്വര്‍ണ തോമസിന്റെ ഡാന്‍സ് വീഡിയോ വൈറലാവുന്നു.! [വീഡിയോ] 2 277301683 4801814633271769 6223045235732205957 n](https://i0.wp.com/www.omfmedialive.com/wp-content/uploads/2022/07/277301683_4801814633271769_6223045235732205957_n.jpg?resize=667%2C1472&ssl=1)
എനിക്ക് എഴുന്നേറ്റ് നില്‍ക്കാനും പരസഹായം ഇല്ലാതെ നടക്കാനും, വീണ്ടും ഡാന്‍സ് ചെയ്യാനും പറ്റും എന്ന സ്വര്‍ണയുടെ വിശ്വാസമാണ് പിന്നീട് താരത്തെ മുന്നോട്ട് നയിച്ചത്. വിചാരിച്ചത് പോലെ തന്നെ വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് സ്വര്‍ണ വടിയുടെ സഹായത്തോടെ നടക്കാന്‍ തുടങ്ങി. പരസഹായം ഇല്ലാതെ, വടിയും കുത്തി പിടിച്ച് നടക്കാം എന്ന നിലയില്‍ ആയപ്പോഴാണ് സ്വര്‍ണ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
റെഡ് കാര്‍പെറ്റ്, ഫ്‌ളവേഴ്‌സ് ഒരു കോടി പോലുള്ള റിയാലിറ്റി ഷോകളില്‍ എത്തിയ സ്വര്‍ണ താന്‍ പിന്നിട്ട വഴികളെ കുറിച്ച് സംസാരിച്ചു. ഇനി തന്റെ ആഗ്രഹം ഡാന്‍സിലേക്ക് വീണ്ടും തിരിച്ചെത്തുക എന്നത് തന്നെയാണ് എന്നായിരുന്നു അന്നും സ്വര്‍ണ പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം വീഡിയോ പങ്കുവയ്ക്കുന്ന സ്വര്‍ണ ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ച് ജീവിതം വെറുക്കുന്നവര്‍ക്ക് പ്രചോദനം തന്നെയാണ്.
!['കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണോ ഈ ഡാന്‍സ് ചെയ്യുന്നത്;' ഇടുപ്പ് കൊണ്ടുള്ള സ്വര്‍ണ തോമസിന്റെ ഡാന്‍സ് വീഡിയോ വൈറലാവുന്നു.! [വീഡിയോ] 3 Screenshot 2022 07 13 144908](https://i0.wp.com/www.omfmedialive.com/wp-content/uploads/2022/07/Screenshot-2022-07-13-144908.png?resize=652%2C1060&ssl=1)
വടി കുത്തി പിടിച്ചും കസേരയില്‍ ഇരുന്നും ഡാന്‍സ് ചെയ്യുന്ന വീഡിയോ സ്വര്‍ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വടിയുടെ സഹായം ഇല്ലാതെ, ചാരി നിന്നുകൊണ്ട് ഇടിപ്പ് കൊണ്ട് ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായി എത്തിയിരിയിരിയ്ക്കുകയാണ് താരം. സ്വര്‍ണയുടെ ആഗ്രഹം പോലെ തന്നെ തിരിച്ചുവരാന്‍ സാധിയ്ക്കും എന്ന് ഈ വീഡിയോ കാണുന്നവര്‍ക്ക് നിസംശയം പറയാന്‍ സാധിയ്ക്കും.
ഒന്‍പത് വര്‍ഷത്തോളം ഒരു ചുവട് പോലെ വയ്ക്കാതെ ഇരുന്നിട്ടും ഇത്രയും അനായാസമായി, മനോഹരമായി സ്വര്‍ണയ്ക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റുന്നതില്‍ പ്രശംസിച്ച് ഒരുപാട് കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.