റെസ്റ്റോറന്‍റിലെ കിച്ചണ്‍ സിങ്കില്‍ ‘നീരാടി’ ജീവനക്കാരന്‍; വൈറലായി വീഡിയോ; പ്രതിഷേധം.!!

റെസ്റ്റോറന്‍റിലെ കിച്ചണ്‍ സിങ്കില്‍ കുളിക്കുന്ന ജീവനക്കാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആസ്വദിച്ച് കുളികുന്ന ജീവനക്കാരന് ആവേശം പകര്‍ന്ന് സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്. അമേരിക്കയിലെ മിഷിഗണിലെ പ്രശസ്തമായ വെന്‍റീസ് റെസ്റ്റോറന്‍റിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ റെസ്റ്റോറന്‍റിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്.

കോന്നര്‍ സമര്‍ഫീല്‍ഡ് എന്നയാളാണ് ഫേസ്ബുക്കിലൂടെ വിവാദമായ കുളിയുടെ വീഡിയോ പുറത്തുവിട്ടത്. ‘അതെ, ഞാന്‍ എല്ലാവരോടും പറയുകയാണ്. ഗ്രീന്‍വില്ലെ വെന്‍ഡിയിലേക്ക് പോകരുത്. ഇത് ആരോചകമാണ്’ എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെയ്ക്കുകയായിരുന്നു. വീഡിയോയില്‍ ഒരു ചെറുപ്പക്കാരന്‍ റെസ്റ്റോറന്‍റിന്‍റെ വലിയ കിച്ചണ്‍ സിങ്കില്‍ കിടക്കുന്നതും മറ്റൊരാള്‍ സിങ്കിലേക്ക് എന്തോ വലിച്ചെറിയുന്നതും ‘സ്വയം കഴുകുക!’ എന്ന് പറയുന്നതും കേള്‍ക്കാം. റെസ്റ്റോറന്‍റിന് ശുചിത്വമില്ലെന്നും ഉപഭോക്താക്കളോട് ബഹുമാനമില്ലാത്തതിന്‍റെ തെളിവാണ് ഇത്തരം പ്രവൃത്തികളെന്നുമാണ് വിമര്‍ശകരുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here