
മലയാള സിനിമാ ലോകത്ത് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണല്ലോ മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലെ മിന്നും താരങ്ങളായപ്പോൾ ഈയൊരു കുടുംബത്തിലെ ഏതൊരു വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. അതിനാൽ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഫേവറേറ്റ് താര ദമ്പതികളായി മാറാൻ ഇന്ദ്രജിത്തിനും പൂർണിമ ഇന്ദ്രജിത്തിനും സാധിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന ഇരുവരും തങ്ങളുടെ സിനിമാ വിശേഷങ്ങളും മറ്റും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിട്ടുള്ളത്. സിനിമാ തിരക്കുകളിൽ നിന്നും വിട്ടു നിന്ന് വാഗമണ്ണിൽ തന്റെ പ്രിയതമയുമായി അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്.

വാഗമണ്ണിന്റെ ദൃശ്യ മനോഹാരിതയിൽ പകർത്തിയ നിരവധി ചിത്രങ്ങളും ഇരുവരും ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പുത്തൻ വോൾവോ കാറിൽ ഇരുവരും ഓഫ് റോഡ് ചെയ്യുന്നതിന്റെയും കാടിനുള്ളിലൂടെയുള്ള വഴികളിലൂടെ കാറോടിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. മരത്തിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ ഊഞ്ഞാലിൽ ആസ്വദിച്ചു കൊണ്ട് ഊഞ്ഞാലാടുന്ന ഒരു വീഡിയോയും പൂർണിമ പങ്കുവെച്ചിരുന്നു.
“നമുക്ക് ജൂലൈ മാസത്തെ വെറും ജൂലൈ ആകാൻ അനുവദിക്കാം” എന്ന ക്യാപ്ഷനിൽ ആയിരുന്നു ഈ ഒരു വീഡിയോ പൂർണിമ പങ്കുവെച്ചിരുന്നത്. ചെറിയൊരു ഇടവേളക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ ഇപ്പോൾ. വൈറസ് എന്ന മലയാള ചിത്രത്തിന് ശേഷം നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന “തുറമുഖം” എന്ന സിനിമയിൽ ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ ഈ ഒരു വേഷത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുകയാണ് താരമിപ്പോൾ.

എം പത്മകുമാറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള “പത്താം പളവ്” എന്ന ചിത്രമാണ് അവസാനമായി തിയേറ്ററിൽ ഇറങ്ങിയ ഇന്ദ്രജിത്ത് ചിത്രം. ഏതായാലും സിനിമ തിരക്കുകൾക്ക് ബ്രേക്ക് നൽകി കൊണ്ടുള്ള ഈയൊരു അവധിയാഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
