
കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപട്ടികയിൽ ഉള്ള നടൻ ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞു രംഗത്തെത്തിയിരുന്നു മുൻ ജയിൽ ഡി ജി പി ശ്രീലേഖ. ദിലീപിൻറെ പക്ഷം പിടിച്ച് സംസാരിച്ച ആർ ശ്രീലേഖയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. സോഷ്യൽ മീഡിയയിൽ ആർ ശ്രീലേഖ ക്കെതിരെ നിരവധി കുറിപ്പുകളാണ് പലരും പങ്കുവച്ചിട്ടുള്ളത് .
ഇപ്പോൾ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തൻറെ ഫേസ്ബുക്കിൽ ആണ് ആർ ശ്രീലേഖക്കെതിരെ ബിന്ദു അമ്മിണി കുറുപ്പ് പങ്കുവച്ചത്. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥഎന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തത് ആണ് നിയമ വിരുദ്ധം ആണ്.
സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ . എന്നാണ് ബിന്ദു അമ്മിണി പറയുന്നത് .

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
എന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ അയൽവാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപ്ന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക്, നിരക്കാത്തത് ആണ് നിയമ വിരുദ്ധം ആണ്.
സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ.
