
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയതാരമാണ് സുഹൈദ് എന്ന കുക്കു. ഡി ഫോര്‍ ഡാന്‍സ് കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയി എങ്കിലും കുക്കു ഇപ്പോഴും ലൈവ് ആണ്. യൂട്യൂബ് വീഡിയോസിലൂടെ നിരന്തരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇപ്പോഴിതാ ഭാര്യ ദീപ പോള്‍ കൈകാര്യം ചെയ്യുന്ന യൂ ട്യൂബ് ചാനലില്‍ പുതിയ സെഗ്മെന്റുമായി എത്തിയിരിയ്ക്കുകയാണ് താരദമ്പതികള്‍.
വളരെ വിചിത്രമായ ചോദ്യങ്ങളാണ് ദീപ ചോദിച്ചത്. പ്രേക്ഷകര്‍ പോയിട്ട്, കുക്കു പോലും അത്തരം ചോദ്യങ്ങള്‍ ദീപയില്‍ നിന്നും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. ദീപയ്ക്കും കുക്കുവിനുമൊപ്പം ലിജോ ലോനപ്പനും ഈ യൂട്യൂബ് സെഗ്മെന്റില്‍ പങ്കെടുക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ മാന്യമായ ചോദ്യങ്ങളല്ലേ എന്ന് ലിജോ ചോദിയ്ക്കുമ്പോള്‍, ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോ ആണ് അതുകൊണ്ട് ചെറിയ ചില കുത്സിതങ്ങള്‍ അല്ലൊ മറ്റൊന്നുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ദീപ വീഡിയോ തുടങ്ങുന്നത്.

ബെറ്റ് വച്ചിട്ട് തോറ്റിട്ടുണ്ടോ, മോഷണം നടത്തിയിട്ടുണ്ടോ, ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് മിസ്സ് ആയി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റ് ആയി കാമുകിയെ ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കില്‍ ഫേസ് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നിങ്ങനെ വിചിത്രമായ ചോദ്യങ്ങളാണ് ദീപ ചോദിച്ചിരുന്നത്.
അക്കൂട്ടത്തില്‍ ദീപ ചോദിച്ച ഒരു ചോദ്യമാണ്, സെക്‌സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ എന്ന്. ചോദ്യം കേട്ടതും കുക്കുവും ലിജോയും ഒന്ന് ഞെട്ടി. അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല എന്നായിരുന്നു കുക്കുവിന്റെ പ്രതികരണം. ബയോളജിക്കലി സൈന്റിഫിക്കലെ ഒരിക്കലും ഉറങ്ങി പോകില്ല എന്ന് ലിജോ ശാസ്ത്രീയമായി വിശദീകരിച്ചു. ആ സമയത്ത് ആണ് നമ്മുടെ എല്ലാ നാഢീ ഞരമ്പുകളും ഉണര്‍ന്ന് പ്രവൃത്തിയ്ക്കുന്നത്, ശരീരം വളരെ ഹോട്ട് ആയികിയ്ക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്.

ആ സമയത്ത് ആരും ഉറങ്ങി പോകില്ല എന്നതാണ് തന്റെ അറിവ് എന്ന് ലിജോ പറഞ്ഞു. ലോട്ടറി അടിച്ചിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ, മറ്റൊരാളുടെ ശരീരത്തില്‍ ഛര്‍ദ്ദിച്ചിട്ടുണ്ടോ, തന്നില്‍ മൂത്ത ആളെ ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള ദീപയുടെ ചോദ്യം കഴിഞ്ഞപ്പോള്‍ കുക്കുവും ലിജോയും തിരിച്ച് ചോദ്യം ചോദിക്കാന്‍ തുടങ്ങി.
ജീവിതത്തില്‍ എടുത്ത ഏതെങ്കിലും തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കല്യാണം കുറച്ചു കൂടെ കഴിഞ്ഞിട്ട്, അച്ഛന്റെയും അമ്മയുടെയും സമ്മതത്തിന് വേണ്ടി കുറച്ചുകൂടെ കാത്ത് നിന്നിട്ട് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് ദീപ പറഞ്ഞു.