‘പട്ടിയെ പോലെ നടക്കുന്ന മനുഷ്യന്‍;’ സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ…

മനുഷ്യന്മാര്‍ മൃഗങ്ങളെ പോലെ ജീവിക്കുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതേ കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. 31 വയസുള്ള നതാന്യല്‍ നോളന് അതിന് സാധിക്കും. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി പട്ടിയെ പോലെ ജീവിക്കാനായി ഓടുകയും ഇഴയുകയും ഒക്കെ പഠിക്കുകയാണ് ഇയാള്‍.

പുല്ലുകളിലൂടെ ഓടി നടക്കുകയും സ്വീകരണ മുറിയിലെ സാധനങ്ങള്‍ വലിഞ്ഞ് കയറുകയും ഒക്കെ ചെയ്യുകയാണ് ഇയാള്‍. ദിവസവും അരമണിക്കൂര്‍ എങ്കിലും അയാള്‍ കൈകളും കാലുകളും ഉപയോഗിച്ച് നടക്കുന്നുണ്ട്.

നാല് കാലില്‍ നടക്കുന്നത് തന്റെ ഫിറ്റ്നസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ജിമ്മില്‍ പോകുന്നവരോടും ഇത് പരീക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ജിം പരിശീലകന്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ ആളുകളെ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ മനസിലാക്കി. പക്ഷെ ഞാന്‍ എങ്ങനെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ അധികം ചിന്തിച്ചിരുന്നില്ല.

ആളുകള്‍ എന്ത് ചിന്തിക്കുമെന്ന് വിചാരിച്ച് ഇരിക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതം പെട്ടിക്കുള്ളില്‍ തന്നെയാകുമെന്നും മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുറത്ത് പാര്‍ക്കില്‍ പോകുമ്പോളും ഞാന്‍ ഇങ്ങനെ നടക്കാറുണ്ട്.

പൊതുസ്ഥലത്ത് ആണെങ്കിലും ഞാന്‍ അത് ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കൈകള്‍ക്ക് വളരെ കുറച്ച് വ്യായാമം മതിയെന്നാണ് അദ്ദേഹം പറയുന്നു. തികച്ചും സാധാരണമായ ജീവിതമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here