
അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാൻവി കപൂർ. സിനിമയിൽ സജീവമാകും മുൻപ് തന്നെ വാർത്തകളിൽ താരമായിരുന്നു ജാൻവി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശ്രീദേവിയുടെ മരണശേഷമാണ് ജാൻവി കപൂർ അഭിനയ രംഗത്തേക്ക് എത്തിയത്.

2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ.

അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. വൈറ്റ് നിറത്തിലുള്ള മനോഹര ഔട്ഫിറ്റില്‍ അതിമനോഹരിയാണ് ജാൻവി.

വൈറ്റ് കളർ ബ്രാലറ്റും ഓവർ കോട്ടും വരുന്ന ഔട്ഫിട്ടിൽ കാണികളുടെ മനം മയക്കും സൗന്ദര്യത്തിലാണ് ഉള്ളത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.
