വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വിഡിയോ

മനുഷ്യരുമായി എളുപ്പത്തിൽ പല മൃഗങ്ങളും ചങ്ങാത്തം കൂടാറുണ്ട്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ഇത്തരത്തിലുള്ള രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ ഇടങ്ങളിലും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വീടിന്റെ ഡോറിനരികിൽ കുഞ്ഞുങ്ങളുമായെത്തിയ ഒരു മാനും വീട്ടുടമസ്ഥനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നത്. ഒരു വീടിന്റെ വാതിലിന്റെ അരികിൽ വന്ന് നിൽക്കുന്ന കുറച്ച് മാനുകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

dqe 1

ദിവസവും ഒറ്റയ്ക്ക് ഭക്ഷണം തേടി വീട്ടിലേക്ക് വരാറുള്ള മാൻ ഇന്ന് കൂട്ടമായി വന്നതിന്റെ കാരണം ചോദിക്കുകയാണ് വീട്ടുടമ. വീടിന്റെ ഡോർ തുറക്കുന്നതും ഈ മാനിനെ വീട്ടുടമയായ സ്ത്രീ പേര് ചൊല്ലി വിളിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. കുഞ്ഞുങ്ങളെയുമായി വന്ന് തന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ നിന്റെ ഉദ്ദേശ്യം എന്ന് രസകരമായി ചോദിക്കുന്ന യുവതിയുടെ അരികിലേക്ക് മാൻ നീങ്ങിവരുന്നതും പിന്നീട് കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ഈ യുവതിയുമായി അടുത്ത ചങ്ങാത്തം ഉള്ള രീതിയിൽ തന്നെയാണ് ഈ മാനിന്റെ പെരുമാറ്റവും. യു എസിലെ ന്യൂ ജേഴ്‌സിയിൽ നിന്നുള്ളതാണ് ഈ രസകരമായ വിഡിയോ. പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ വിഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന വൈറൽ ഹോഗ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ പെട്ടന്ന് തന്നെ കാഴ്ചക്കാരുടെ മുഴുവൻ ഹൃദയവും കവർന്നുകഴിഞ്ഞു. അതേസമയം പൊതുവെ വിദേശരാജ്യങ്ങളിൽ ചിലയിടങ്ങളിൽ വീടിന്റെ പിൻ ഭാഗത്ത് കാടുകൾ ഉണ്ടാകാറുണ്ട്, ഇവിടെ നിന്ന് മാനുകളും മറ്റ് മ്യഗങ്ങളുമൊക്കെ മനുഷ്യരുമായി ചങ്ങാത്തം കൂടാനും ഭക്ഷണം തേടിയുമൊക്കെ ഇത്തരത്തിൽ വീടുകളിലേക്കും മറ്റും വരുക പതിവാണത്രേ.

LEAVE A REPLY

Please enter your comment!
Please enter your name here