
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി സൂചന. ജനപക്ഷം നേതാവ് പിസി ജോർജും സോളാർ കേസ് പ്രതി സരിത എസ് നായരും തമ്മിലുളള ഫോൺ സംഭാഷണത്തിലാണ് ഗൂഢാലോചനയുടെ സൂചനയുള്ളത്. സംഭാഷണത്തില്‍ സ്വപ്‌ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയ വിവരം പിസി ജോർജ് പറയുന്നുണ്ട്. ഫെബ്രുവരി 10ന് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പിസി ജോർജും സരിതയും തമ്മിലുളള സംഭാഷണത്തിന്റെ പൂർണരൂപം, പിസി ജോര്‍ജ്: സ്വപ്‌ന സുരേഷിനെ അറിയാമോ? സരിത എസ് നായര്‍: സ്വപ്‌ന സുരേഷിനെ അറിയാം, സ്വപ്‌നയുടെ അമ്മയെ അറിയാം. അവരുടെ വീട് എന്റെ അമ്മയുടെ വീടിന്റെ അടുത്ത് അല്ലേ സാര്‍ എനിക്കാറിയാം. പിസി ജോര്‍ജ്: ആ കൊച്ചിനേയും നിങ്ങളെ പോലെ മോശമാക്കുകയാണല്ലോ സരിത എസ് നായര്‍: അതെ അതെ സാറെ വലിച്ചിഴച്ച് മോശമാക്കുകയാണ്. ഇനിയിപ്പോ ഒരോന്ന് ഒരോന്ന് വിളിച്ച് പറഞ്ഞ് പറയുന്നതിലില്ലാം വിവാദമുണ്ടാകുകയാണ്.
ഓരോ ചാനലിനകത്തും ഓരോന്നാണ് പറയുന്നത്. പിസി ജോര്‍ജ്: ആ ശിവശങ്കര്‍ ആ പെണ്ണിനെ നശിപ്പിച്ചത്, അവള്‍ ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. സരിത്ത് എന്ന് പറയുന്ന ചെക്കനുണ്ടല്ലോ അവന്‍ ഇവളെ കെട്ടിയിരിക്കുകയാണ്. ഭാര്യ- ഭര്‍ത്താക്കന്മാരായി ജീവിക്കുകയാണ്. സരിത എസ് നായര്‍: ആ സരിത്തിപ്പോ എല്ലായിടത്തും ഉണ്ടെന്ന് പറയുന്നുണ്ട്. പിസി ജോര്‍ജ്: ഞാന്‍ കണ്ടെന്നെ അവര്‍ ഒരുമിച്ചാണ് വന്നത്. സരിത എസ് നായര്‍: ആ അതെ ഒരു പൊക്കമുളള പയ്യന്‍. പിസി ജോര്‍ജ്: വലിയ മനുഷ്യനല്ല സരിത എസ് നായര്‍: ആ അതെ ഒരു ചെക്കനാണ് പിസി ജോര്‍ജ്: അവന്‍ ഇവിടെ വന്ന് ജോലി ചെയ്യുകയായിരുന്നു, കോണ്‍സുലേറ്റിലെ സരിത എസ് നായര്‍: അവന്‍ കോണ്‍സുലേറ്റില്‍ പി ആര്‍ ഓ ആയിരുന്നു. സരിത എസ് നായര്‍: എന്താ സാറെ അവരുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണമല്ലോ. ഇങ്ങനെ നിന്ന് ചാവുന്നതിനേക്കാള്‍.പിസി ജോര്‍ജ്: അവള്‍ ഇന്നലെ പറയുന്നത് കേട്ട് ഞാന്‍ നടുങ്ങിപ്പോയി മോളെ. മുഖ്യമന്ത്രി യുഎഇയില്‍ ചെന്നിട്ട് ഇങ്ങോട്ട് മെസ്സേജ് കൊടുത്ത് വലിയൊരു പാര്‍സല്‍ അങ്ങോട്ട് മനസ്സിലായില്ലേ..,ആ പാര്‍സല്‍ കൊണ്ട് അവിടുന്ന് ബാഗ് കെട്ടി എന്നിട്ടാണ് ഇവളെ ശിവശങ്കര്‍, അവള്‍ സെക്രട്ടറിയാണെന്ന് തോന്നുന്നു… ഇവളെ വിളിക്കുന്നത്. ആ പാര്‍സല്‍ അവിടുത്തെ വിമാനത്താവളത്തിലെത്തിയാല്‍ സ്‌കാന്‍ ചെയ്യല്ലോ.
സ്‌കാന്‍ ചെയ്തപ്പോള്‍ മുഴുവന്‍ ഡോളര്‍ സരിത എസ് നായര്‍: ഓ ഡോളേര്‍സ് ഓകെ. പിസി ജോര്‍ജ്: ഇവിടുന്ന് അങ്ങോട്ട് കൊണ്ടുപോകുകയാണ്. സരിത എസ് നായര്‍: ആ മനസ്സിലായി. പിസി ജോര്‍ജ്: അപ്പൊ മുഖ്യമന്ത്രി നേരിട്ടാണ് കച്ചവടം നടത്തിയത്. സാമ്പത്തിക ഇടപാടും സ്വര്‍ണകടത്തുമെല്ലാം. സരിത എസ് നായര്‍: ഓ അത് ശരി അത് സ്വപ്‌ന ഇപ്പോള്‍ പബ്ലിഷ് ചെയ്യാനിരിക്കുകയാണോ, അതോ.. പിസി ജോര്‍ജ്: സ്വപ്നക്ക് പേടിയാണ് പറയാതെ വെച്ചുകൊണ്ടിരിക്കുകയാണ് പാവം.സരിത എസ് നായര്‍: ഇഡി അവരെ ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു. പിസി ജോര്‍ജ്: ഇഡി ഈയിടെ… എന്‍ഐഎ എന്ന പിണറായിയുടെ ടീം എന്‍ഐഎയുടെ കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥരാണ്. അവമ്മാരെല്ലാം പിണറായി പറയുന്നതനുസരിച്ച് ഇവിടെ നടക്കുകയാണ്. കാണുമ്പോള്‍ എല്ലാം പറയാം. സരിത എസ് നായര്‍: നേരിട്ട് കാണുമ്പോള്‍ സംസാരിക്കാം സാറെ.
പിസി ജോർജും സരിതയും തമ്മിലുളള മറ്റൊരു സംഭാഷണം,സരിത എസ് നായര്‍: ഹലോ, സാറെ തിരക്കിലാണോ. ചോറുണ്ടോ . പിസി ജോര്‍ജ്: ഇല്ലസരിത എസ് നായര്‍: എന്ത് പറ്റി?പിസി ജോര്‍ജ്: ചുമ്മാ ഒത്തിരി ആള്‍ക്കാരുണ്ടായിരുന്നു, പിന്നെ ഒത്തിരി എഴുത്തും എന്‍ഐഎക്കാരുടെ ഫോണ്‍വിളിയും. എന്‍ഐഎക്കാര്‍ ഇന്നിവിടെ പുറത്താണ്.സരിത എസ് നായര്‍: ആണോപിസി ജോര്‍ജ്: അറസ്റ്റ് ചെയ്തവന്‍ പഞ്ചാബില്‍ക്ക് പോയി. മിലിട്ടറി.സരിത എസ് നായര്‍: അത് ശരിപിസി ജോര്‍ജ്: വേറൊരുത്തന്‍ കേരളാ പോലീസിലേക്ക് പോയി…. സരിത എസ് നായര്‍: അപ്പൊ ഈ കുട്ടിയുടെ കാര്യത്തില്‍ എന്താണ്.. സ്വപ്‌നയുടെ കാര്യത്തിലെന്താണ് സാറെ അടുത്ത മൂവ്‌മെന്റ് അവരുടെ. പിസി ജോര്‍ജ്: നോക്കട്ടെ ഞാന്‍ സംസാരിക്കട്ടെ, സരിത എസ് നായര്‍: അല്ല ഇനി അറസ്റ്റ് എങ്ങാനും ചെയ്യോ. പിസി ജോര്‍ജ്: അറസ്റ്റ് ചെയ്യാന്‍ പറ്റില്ലല്ലോ. ആ കൊച്ചിനെ അങ്ങനെ അറസ്റ്റ് ചെയ്യാന്‍ പറ്റോ.സരിത എസ് നായര്‍: അത് തന്നെ ചോദിക്കുന്നത്. പിസി ജോര്‍ജ്: ഇപ്പോഴത്തെ….. വീണ്ടും ചോദ്യം ചെയ്യാന്‍ പോവുകയാണ്. ധൈര്യമായിട്ടിരി. ഞാന്‍ നോക്കികൊളളാം. ഒന്നും പേടിക്കേണ്ട.