റിഹേഴ്സലിൽ അടിച്ചതിരിക്കട്ടെ, ഇനി അടിച്ചാൽ തിരിച്ചടിക്കും; പാർവതി

മലയാളസിനിമയിൽ കരുത്തുറ്റ കഥാപാത്രങ്ങൾ ചെയുന്ന നടിയാണ് പാർവതി. എന്ത് വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. അത് പലപ്പോഴും വിമർശനങ്ങൾക്ക് ആക്കം കൂട്ടാറുണ്ട്. ഇപ്പോഴിതാ വാർത്തയാക്കുന്നത് പാർവതിയുടെ വാക്കുകളാണ്. മരിയൻ ലൊക്കേഷനിൽ നടന്ന സംഭവമാണ് പാർവതി പറയുന്നത്. വാക്കുകൾ ഇങ്ങനെ, ചിത്രത്തില്‍ തന്റെ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രത്തിന്റെ അടുത്ത് കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്. കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോൾ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മരിയന്‍ തല്ലണം എന്നായിരുന്നു ധനുഷ് പറഞ്ഞത്. റിഹേഴ്‌സലിന്റെ സമയത്തായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. മരിയന്‍ പനിമലരിനെ തല്ലിയപ്പോള്‍ ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്. റിഹേഴ്‌സലില്‍ അടിച്ചത് കുഴപ്പമില്ല പക്ഷെ ഇനി അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്പോൾള്‍ ആളുകള്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ അടിക്കുമ്പോഴും കയ്യടിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here