അറബിക് കുത്തിന്റെ മ്യാരക വേർഷനുമായി ഗ്ലാമർ താരം കിരൺ റാതൊർ..! വൈറൽ വീഡിയോ കാണാം..!!

277915054 880011089499942 8052508448569464289 n

ഓരോ സമയത്ത് ഓരോ പാട്ടുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്നത്. പ്രത്യേകിച്ചും സൗത്ത് ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ഒരുപാട് പാട്ടുകൾ ദേശീയതലത്തിൽ വരെ ട്രെൻഡിങ് ആയി മാറുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പേര് യൂട്യൂബിൽ കണ്ട പാട്ട് എന്ന ഖ്യാതി സൗത്ത് ഇന്ത്യക്ക്‌ സ്വന്തമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്ന സിനിമാ ഗാനം ആണ് അറബിക് കുത്ത്. വിജയ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിലെ ഗാനമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്.

ഒരുപാട് സെലിബ്രിറ്റികൾ ഈ ഗാനത്തിന് ചുവടു വെക്കുകയുണ്ടായി. ഇപ്പോൾ ഈ ഗാനത്തിനു പുതിയ ചുവടുമായി വന്നിരിക്കുകയാണ് പ്രിയതാരം കിരൺ റാത്തോർ. അറബിക് കുത്തിന്ന് കിടിലൻ ഡാൻസുമായി ആണ് താരം സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. ഒരുപാട് സെലിബ്രിറ്റികൾ ഇതിനുമുമ്പ് വന്നെങ്കിലും താരത്തിന്റെ ഡാൻസ് വീഡിയോ പ്രത്യേകം വൈറൽ ആയിരിക്കുന്നു. ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളം കന്നട തമിഴ് ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് കിരൺ രത്തോർ.

264088441 993783041352815 2807494255272674304 n

ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയാണ്. ഈയടുത്ത് വരെ താരം സ്വന്തമായി ഒരു വെബ്സൈറ്റ് ക്രീയേറ്റ് ചെയ്യുകയും ചെയ്തു. തന്റെ സ്വകാര്യ വീഡിയോകൾ ആരാധകർക്ക് വേണ്ടി സ്വകാര്യ വെബ്സൈറ്റിൽ താരം അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഹൃതിക് റോഷൻ ജാക്കി ഷെറോഫ് കറീന കപൂർ അംരീഷ് പുരി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച 2001 ൽ പുറത്തിറങ്ങിയ യാദേയൻ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

തൊട്ടടുത്ത വർഷം നുവ്വ് ലെക നേന് ലെന്നു എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറി. താരം മലയാളികൾക്കും സുപരിചിതയാണ്. 2002 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ താണ്ഡവം എന്ന സിനിമയിൽ മീനാക്ഷി എന്ന നായിക കഥാപാത്രത്തിലൂടെ കാരം മലയാളത്തിൽ അരങ്ങേരി. പിന്നീട് മായക്കാഴ്ച മനുഷ്യമൃഗം ഡബിൾ എന്നീ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here