ആൾക്കാർ ആദരവോടെ തരുന്നതല്ലേ; ‘ആദരാഞ്ജലി’ അർപ്പിച്ചവരോട് ശ്രീനിവാസന്റെ മറുപടി.! കുറിപ്പ് വൈറൽ

download

ബൈപ്പാസ് ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുകയാണ്. ബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ബൈപാസ് സർജറി കഴിഞ്ഞിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയത്.

നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. എന്നാൽ ഇന്നലെ മുതലാണ് ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്ക പടർത്തി വ്യാജപ്രചാരണങ്ങൾ സജീവമായത്. ശ്രീനിവാസൻ മ രിച്ചു എന്ന തരത്തിൽ വരെ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂർണരൂപം;

മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ശ്രീനിയേട്ടൻ്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജ ത്തോടെയും ഓജ സോടെയുമാണ്.!

ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടൻ്റെ ചിരി കലർന്ന മറുപടി. വ്യാ ജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്. മലയാള സിനിമ താരങ്ങൾ മ രിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!

ശ്രീനിവാസന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ് പങ്കുവെച്ച കുറിപ്പ്;

ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല. 🙏🏽

LEAVE A REPLY

Please enter your comment!
Please enter your name here