വിവാഹജീവിതം അടിപൊളിയാണ്; അവളോട് ഞാനാണ് ആദ്യം പ്രണയം പറഞ്ഞതെന്ന് അപർണ മൾബെറി.!

275812775 381754856787481 7687327844786973810 n

മലയാളത്തെ നെഞ്ചേറ്റിയ വിദേശ വനിതയായ അപര്‍ണ മള്‍ബെറിയും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനെത്തിയിരുന്നു. ഷോയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ വനിത മത്സരിക്കാനെത്തിയിട്ടുള്ളത്. ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്തുവരുന്ന അപര്‍ണ സോഷ്യല്‍മീഡിയയിലും സജീവമാണ്. ഫ്‌ളവേഴ്‌സ് ഒരുകോടിയിലും അവര്‍ പങ്കെടുത്തിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് ഷോയില്‍ അപര്‍ണ വാചാലയായിരുന്നു.

വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്‌പെയിനിലായിരുന്നു. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു വിവാഹം, നിലവിളക്കൊക്കെയുണ്ടായിരുന്നു. രണ്ടാളുടേയും താല്‍പര്യമായിരുന്നു അത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്‌നമല്ല. ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അമൃതശ്രീയെന്നാണ് പേര്. കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്തുവരികയാണ്. അവളെന്റ് ഹൃദയം അടിച്ചുമാറ്റിയെന്നായിരുന്നു അപര്‍ണ പറഞ്ഞത്.

184996324 5986709931342751 2546688460291798223 n

വേണ്ട വിദ്യാഭ്യാസം കൊടുത്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമാണ് ഇങ്ങനെയുള്ള വിവാഹം. ആദ്യമൊക്കെ എല്ലാരോടും പറയാന്‍ പേടിയായിരുന്നു. എന്നെപ്പോലെ കുറേ പേരുണ്ടാവും, അവരെയൊക്കെ സഹായിക്കാമല്ലോയെന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഒരുപാട് മെസേജുകളാണ് പിന്നീടെനിക്ക് വന്നത്. നിങ്ങളെപ്പോലൊരു റോള്‍ മോഡല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്ക് വന്നതെന്നൊക്കെയായിരുന്നു കമന്റുകള്‍.

3 വര്‍ഷത്തെ പ്രണയമായിരുന്നു. യുഎസില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അമ്മയുടെ ഒരു പരിപാടിക്ക് പോയതായിരുന്നു. ഞാനാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത്. അവള്‍ക്കൊരു നാണമുണ്ടായിരുന്നു. പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. പോയിട്ട് വരാമെന്നായിരുന്നു അവളുടെ മറുപടി. അയ്യോ ഇത് പറയേണ്ടിയിരുന്നില്ലേ എന്നൊക്കെയായിരുന്നു എനിക്ക് തോന്നിയത്.

149242963 1375046246305292 3113804867801913714 n

പിന്നീടാണ് അവളെന്നോട് സമ്മതം പറഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അവളും പെണ്ണായതിനാല്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. എല്ലാം തുറന്ന് പറയും. സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണ് ഞങ്ങളുടേത്. ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അഡോപ്ക്ഷന്‍ എന്നായിരുന്നു അപര്‍ണയുടെ മറുപടി. അതേക്കുറിച്ചൊക്കെ ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. സമയാവുമ്പോള്‍ അത് നടക്കുമെന്നുമായിരുന്നു അന്ന് അപര്‍ണ നല്‍കിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here