നടൻ ധ്രുവൻ വിവാഹിതനായി; ആശംസകൾ നേർന്ന് ആരാധകർ.! വീഡിയോ

maxresdefault 1

ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് മലയാളസിനിമയുടെ യുവതാരനിരയിലേക്ക് ഇടിച്ചുകയറിയ താരമാണ് നടൻ ധ്രുവൻ. ക്വീൻ എന്ന ഒറ്റസിനിമ മതിയാകും ധ്രുവൻ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ. ജൂനിയർ ആർട്ടിസ്റ്റായി ആരംഭിച്ച കരിയറാണ് ധ്രുവന്റേത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളം പ്രേക്ഷകർക്ക് മുൻപിലെത്തി തന്റെ പ്രതിഭ തെളിയിച്ചു ധ്രുവൻ. ക്വീനിലെ ബാലു എന്ന കഥാപാത്രം ധ്രുവനെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാക്കി.

Screenshot 2022 03 28 174917

ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പാലക്കാട് ഒറ്റപ്പാലത്ത്കാരനായ ധ്രുവന്റെ വിവാഹം ഇന്നായിരുന്നു. പരമ്പരാഗത ആചാരങ്ങൾ പിന്തുടർന്ന് ഹൈന്ദവമാർഗത്തിലാണ് ധ്രുവൻ തന്റെ ജീവിതസഖിയെ കൂടെക്കൂട്ടിയത്. കുടുംബവും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളീയ വേഷത്തിൽ തനിനാടനായി ധ്രുവനെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് വിവാഹവീഡിയോ കണ്ട് ആരാധകർ കുറിക്കുന്നത്.

ഒപ്പം താരത്തിന് ചേർന്ന നല്ല പാതിയെന്നും കമ്മന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തനത് കേരളീയ വേഷത്തിൽ തന്നെയാണ് വധുവും ചടങ്ങിനത്തിയത്. ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ധ്രുവൻ വലിമൈ എന്ന സിനിമയിൽ അവതരിപ്പിച്ചതും ഒരു പ്രധാനകഥാപാത്രത്തെ ആയിരുന്നു. മോഹൻലാൽ ചിത്രം ആറാട്ടിലും ധ്രുവൻ പ്രത്യക്ഷപ്പെട്ടിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന ജനഗണമന താരത്തിന്റെതായി പുറത്തിറങ്ങിനിരിക്കുന്ന മറ്റൊരു ചിത്രമാണ്.

ധ്രുവനെ കാണുമ്പോൾ ഒരു റഹ്മാൻ ലുക്ക് ഫീൽ ചെയ്യാറുണ്ടെന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെടാറുണ്ട്. വേറിട്ട ലുക്കിനൊപ്പം ഏറെ വ്യത്യസ്തമായ അഭിനയശൈലിയുമാണ് ധ്രുവനെ മറ്റ് യുവതാരങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. ഇതുവരെ കണ്ട ചിത്രങ്ങളിലൊക്കെയും അത്‌ ഹൈലൈറ്റ് ചെയ്തിരുന്നു. എന്തായാലും ധ്രുവന് വിവാഹാശംസകൾ നേരുകയാണ് ഇപ്പോൾ മലയാളം സിനിമാ പ്രേക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here