
94ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനമായിരുന്നു തിങ്കളാഴ്ച നടന്നത്. ഏതൊക്കെ സിനിമകളും താരങ്ങളുമായിരിക്കും ഇത്തവണ നേട്ടം സ്വന്തമാക്കുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. പുരസ്‌കാര ചടങ്ങിലേക്ക് താരങ്ങളെല്ലാം എത്തുന്നതും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിക്കുന്ന വില്‍ സ്മിത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചടങ്ങിനിടെ വേദിയിലേക്ക് വന്ന് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുന്ന വില്‍ സ്മിത്തിനെയാണ് വീഡിയോയില്‍ കാണുന്നത്.
ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്മിത്തിനൊപ്പം ഭാര്യ ജാഡ പിങ്കറ്റും ചടങ്ങിലേക്കെത്തിയിരുന്നു. തല മൊട്ടയടിച്ചായിരുന്നു ജാഡ എത്തിയത്. തല മൊട്ടയടിച്ചുള്ള ജാഡ സ്മിത്തിന്റെ ലുക്കിനെക്കുറിച്ചും ക്രിസ് റോക്ക് കമന്റ് പറഞ്ഞിരുന്നു. തലയിലെ രോമം കൊഴിയുന്ന അസുഖമാണ് എന്നായിരുന്നു കമന്റ്. ഭാര്യയെ കളിയാക്കി സംസാരിച്ച ക്രിസിനെ തല്ലുകയായിരുന്നു വില്‍ സ്മിത്ത്.
എന്റെ ഭാര്യയുടെ പേര് പോലും നിങ്ങള്‍ പറയരുതെന്നും സ്്മിത്ത് ആവശ്യപ്പെട്ടിരുന്നു. വികാരവിക്ഷോഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ ലഭിച്ചത് വില്‍ സ്മിത്തിനായിരുന്നു. കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിലൂടെയായാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്. വില്യംസ് സഹോദരിമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു കിംഗ് റിച്ചാര്‍ഡ്. അവാര്‍ഡ് സ്വീകരിക്കും മുന്‍പ് അവതാരകനെ കൈവെക്കേണ്ടി വന്നതില്‍ സ്മിത്ത് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.