അഞ്ചു കിലോമീറ്റർ ക്രച്ചസിൽ ഓടി മാരത്തോൺ ഫിനിഷ് ചെയ്ത് പ്രഭുവിന് ആശംസകൾ..!

അഞ്ചു കിലോമീറ്റർ ക്രച്ചസിൽ ഓടി മാരത്തോൺ ഫിനിഷ് ചെയ്ത് മലയാളികൾക്ക് അഭിമാനമായ പ്രഭുവിന് ആശംസയുമായി നന്ദു മഹാദേവ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസയറിയിച്ചത്.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് : അഞ്ചു കിലോമീറ്റർ ക്രച്ചസിൽ ഓടി മാരത്തോൺ ഫിനിഷ് ചെയ്ത് മലയാളികൾക്ക് അഭിമാനമായ മുത്തിന് പ്രഭുവിന് ആകട്ടെ പിന്തുണ !! അവൻ ഓടി.. ക്യാൻസർ വന്നപ്പോൾ മരിച്ചുപോകും എന്നു പറഞ്ഞവർക്ക് മുന്നിലൂടെ… കാലുകളിൽ ഒന്ന് മുറിച്ചു കളഞ്ഞപ്പോൾ ഇനി നീ നിവർന്ന് നിൽക്കില്ലെന്ന് പറഞ്ഞവർക്ക് മുന്നിലൂടെ.. മരണം വരെ കൂടെയുണ്ടാകും എന്നു പറഞ്ഞിട്ട് വീണുപോയപ്പോൾ ഉപേക്ഷിച്ചു പോയ കപട സ്നേഹത്തിന് മുന്നിലൂടെ..!! ചങ്ക് പറിച്ചു കൊടുത്തു കൂടെ നിൽക്കുന്ന കൂട്ടുകാരുടെ മുന്നിലൂടെ.. എന്നിട്ടിങ്ങനെ നിവർന്ന് നിൽക്കുമ്പോൾ നീ അഭിമാനമാണ് മുത്തേ.. മാതൃകയും..!!

അവൻ ഓടിയത് ഈ ക്രച്ചസുകളുടെ ബലത്തിലോ ഒരു കാലിന്റെ ബലത്തിലോ അല്ല..!! തിളങ്ങുന്ന ആത്മവിശ്വാസം കൊണ്ട് ഊതിക്കാച്ചിയ ഊർജ്ജം കൊണ്ടാണ്.. കൂട്ടുകാരുടെയും വീട്ടുകാരുടെയും സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും ഊർജ്ജത്തിലാണ്..!! ഇതാണ് അതിജീവനം !! ചേർത്ത് നിർത്തുന്നു മുത്തേ… നിന്റെ വിജയത്തിൽ ഞങ്ങളും അഭിമാനിക്കുന്നു.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ..!!

LEAVE A REPLY

Please enter your comment!
Please enter your name here