
വേറിട്ടതും ശ്രദ്ധ നേടുന്നതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകമനസ്സുകളിൽ തൻ്റേതായ ഇടം കണ്ടെത്തിയ നടനാണ് ലുക്ക്മാൻ ലുക്കു. മുഹ്സിന്‍ പെരാരി സംവിധാനം ചെയ്തെ ‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. വള്ളീം തെറ്റി പുള്ളീം തെറ്റി,
പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടിചിത്രമായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമായി ലുക്ക്‌മാൻ നടത്തിയ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇപ്പോഴിതാ താരം വിവാഹിതനാകാൻ പോകുന്ന വാർത്തയാണ് പുറത്തുവരുന്നത് . ജുമൈമയാണ് വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം.
