വിവാഹിതരാകുന്നതോടെ പെണ്‍മക്കള്‍ക്ക് സ്വന്തം വീട്ടില്‍ നിന്നുള്ള പിന്തുണ കുറയുന്ന ഒരു പ്രവണത നമുക്കിടയില്‍ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളിലാണ് പലരും ആത്മഹത്യയിലൊക്കെ അഭയം തേടുന്നത്. എന്നാല്‍ സ്വന്തം കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാമെന്ന് പറയുകയാണ് ഭുവനേശ്വരി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്.
പ്രണയിച്ചു വിവാഹം കഴിക്കുകയും പിന്നീട് ഒരുമിച്ചു പോകാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിവാഹ ജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഭുവനേശ്വരി. നിലവില്‍ ഒരു ഐടി കമ്പനിയുടെ മേധാവിയാണ് ഭുവനേശ്വരി. കുട്ടികളില്ലാത്ത തന്നോട് വീണ്ടും വിവാഹിതയാകാന്‍ പലരും നിര്‍ബന്ധിച്ചിരുന്നതായും എന്നാല്‍ അതിനു തയ്യാറാകാതെ കരിയറില്‍ വിജയിക്കാനായിരുന്നു തന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

ഭൂവനേശ്വരിയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ? മുന്നു തലമുറയിലുള്ള സ്ത്രീകളും ജോലി ചെയ്യുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ടു തന്നെ കൃത്യമായ ലക്ഷ്യവും വിദ്യാഭ്യാസം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നും എനിക്ക് അറിയാമായിരുന്നു. അങ്ങനെയിരിക്കെയാണ് അവസാന വര്‍ഷത്തില്‍ ഞാന്‍ അവനെ കണ്ടുമുട്ടിയത്. 19 വയസ്സായിരുന്നു എന്റെ പ്രായം. ഞാന്‍ അതിതീരവമായ പ്രണയത്തില്‍ വിണു പോവുകയായിരുന്നു.
അന്ധമായ പ്രണയത്തില്‍ അവനിലെ ചെറിയ പ്രശ്നങ്ങളെ ഞാന്‍ കാര്യമാക്കിയില്ല. ഒരിക്കല്‍ ഞാന്‍ അവനെ മിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചു. അത് അവന്‍ ഇഷ്ടമായില്ല. അവന്‍ വളരെ പെട്ടന്നു തന്നെ പ്രകോപിതനായി. പക്ഷേ, അത് വലിയ കാര്യമാക്കാതെ ഞാന്‍ വീണ്ടും അവനോടൊപ്പം തുടര്‍ന്നു. വിവാഹം കഴിക്കുന്നതിനു മുന്‍പ് നാലു വര്‍ഷത്തോളം ഞങ്ങള്‍ ഡേറ്റിങ്ങിലായിരുന്നു. ആ കാലയളവിലെല്ലാം അവന്റെ ചില ദേഷ്യ, പ്രകടനങ്ങള്‍ ഞാന്‍ കണ്ടു. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാന്‍ തോന്നിയില്ല.
തുടക്കത്തില്‍ ഈ വിവാഹത്തിന് എന്റെ മാതാപിതാക്കള്‍ക്ക് സമ്മതമായിരുന്നില്ല. പിന്നീട് എന്റെ സന്തോഷം ഓര്‍ത്ത് അവര്‍ ഈ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഞങ്ങളുടെ വിവാഹ രാത്രിയില്‍ സൃഹൃത്തുക്കള്‍ക്കായി ഒരു ബാര്‍ബിക്യു പാര്‍ട്ടി നടത്തുകയായിരുന്നു. ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. എന്തൊക്കെയായാലും എനിക്ക് ലഭിച്ചത് പ്രണയസാഫല്യമാണ്. പക്ഷേ, ജീവിതം മറ്റൊരു വഴിയിലേക്കാണ് പോകുന്നതെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു.
നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിക്കിടെ ആരോ അദ്ദേഹത്തെ വേദനിപ്പിക്കുന്ന എന്തോ കാര്യം പറഞ്ഞു. എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അയാള്‍ ആ ദേഷ്യം തീര്‍ത്തത് എന്നോടാണ്. അയാള്‍ എന്നെ അടിച്ചു. എനിക്ക് അത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ ഓടിപ്പോയി മുറിയില്‍ കയറി വാതില്‍ അടച്ചു. അപ്പോഴും അയാള്‍ പുറത്തു നിന്ന് അലറുന്നുണ്ടായിരു
ന്നു. അന്ന് ഞങ്ങളുടെ വിവാഹ രാത്രിയായിരുന്നു. ഒരിക്കിലും അങ്ങനെ സംഭവിക്കരുതായിരുന്നു.

എനിക്ക് വളരെ ഭയം തോന്നി. എന്നാല്‍ അടുത്ത ദിവസം ഒന്നും സംഭവിക്കാത്ത പോലെ അദ്ദേഹം പെരുമാറി. ആ സംഭവം ആദ്യത്തെതും അവസാനത്തേതും ആയിരിക്കുമെന്ന് ഞാനും കരുതി. പക്ഷേ, അക്രമ സ്വഭാവം അയാള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എല്ലാ വൈകുന്നേരവും മദ്യപിക്കും. പിന്നീട് അധിക്ഷേപിക്കാന്‍ തുടങ്ങും. ആരോടും ഒന്നും തുറന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. കാരണം ഈ മനുഷ്യനോടൊപ്പം ജീവിക്കാന്‍ ലോകത്തോടാകെ പോരാടി വന്നതായിരുന്നു ഞാന്‍.
ഒരുമിച്ചുള്ള ജീവിതം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ ഇന്റോനേഷ്യയിലേക്ക് പോയി. ഇനി തിരിച്ചു വരുന്നില്ലെന്നും അവിടെ ഒരാളെ കണ്ടെത്തി എന്നും അയാള്‍ എന്നോട് പറഞ്ഞു. ഇക്കാര്യം പറയാനായി ഞാന്‍ അച്ഛനെ വിളിച്ചു. ഇനി അവനെ തിരിച്ചു വിളിക്കണ്ട എന്നായിരുന്നു അച്ഛന്റെ മറുപടി. വീട്ടിലേക്കു വിളിക്കു. ഞങ്ങളുണ്ട് നിനക്ക്. എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അത് എനിക്കു നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. പിന്നീട് ഞാന്‍ തിരികെ പോയിട്ടില്ല.
പിന്നീട് ഞാന്‍ കരിയറിലും എന്നിലും ശ്രദ്ധ ക്ന്ദീകരിച്ചു. കൂടുതല്‍ യാത്ര ചെയ്തു. എന്നെ തന്നെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി. പക്ഷേ, മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചു വന്നു. എന്നെ തിരികെ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇല്ലാതാക്കിയ ജീവിതത്തിലേക്ക് അവള്‍ തിരികെ വരില്ലെന്ന് സഹോദരന്‍ പറഞ്ഞു. വൈകാതെ വിവാഹ മോചനം നേടുകയും ചെയ്തു. 17 വര്‍ഷം മുന്‍പാണ് വിവാഹ മോചനം നേടിയത്. ഇന്ന് ഞാന്‍ ഒരു ഐടി കമ്പനിയുടെ സിഎംഒയാണ്. എന്റെ ഇഷ്ടത്തിനു ജീവിക്കുന്നു. അതില്‍ ഞാന്‍ സന്തോഷവതിയാണ്.”