
സിനിമയിലും സീരിയലുകളിലും എല്ലാം ദുഃഖപുത്രിയായ അമ്പിളി ദേവിയുടെ ജീവിതം യഥാര്‍ത്ഥത്തിലും ഏറെ കുറേ അങ്ങനെയൊക്കെയാണ്. അതില്‍ നിന്ന് സ്വയം മുന്നേറി പുറത്തേക്ക് കടക്കാന്‍ ശ്രമിയ്ക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി അമ്പിളി ദേവി. ഓരോ മാറ്റവും അമ്പിളിയുടെ ജീവിതത്തിലെ ഓരോ പുതിയ ഘട്ടമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഹെയര്‍ കട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് യൂട്യബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്നെ മുടിയെ കുറിച്ചുള്ള ചില രസഹ്യങ്ങളും അമ്പിളി പങ്കുവയ്ക്കുന്നു. നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാല്‍ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഉള്ള മാനസിക പ്രയാസങ്ങള്‍ കൂടിയപ്പോള്‍ മുടി കൊഴിച്ചില്‍ അധികമായി.
ഇപ്പോള്‍ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു എന്ന് അമ്പിളി പറയുന്നു. 2019 ഫെബ്രുവരി മാസത്തിലാണ് ഞാന്‍ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രില്‍ ആയപ്പോഴേക്കും അജു മോനെ ഗര്‍ഭിണിയായി. ഗര്‍ഭകാലത്ത് മുടിയൊന്നും വെട്ടാന്‍ പാടില്ല എന്നാണല്ലോ. അങ്ങനെ ഒന്ന് – ഒന്നര വര്‍ഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗണ്‍ ആയി.

ചുരുക്കി പറഞ്ഞാല്‍ മൂന്ന് – മൂന്നര വര്‍ഷമായി അമ്പിളി ദേവി മുടി മുറിച്ചിട്ട്. ഇന്ന് അത് ചെയ്യാനായി പോവുകയാണ് താരം. മുടിയെ കുറിച്ചുള്ള മറ്റൊരു രഹസ്യം കൂടെ അമ്പിളി പങ്കുവച്ചു. ജനിക്കുമ്പോള്‍ ഉള്ള മുടി തന്നെയാണത്രെ അമ്പിളിയുടേത്. ഇതുവരെ മൊട്ടയടിച്ചിട്ടില്ല. സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴുള്ള മുടി മൊട്ടയടിച്ച് നീക്കും. എന്നാല്‍ മാത്രമേ നല്ല മുടി വരൂ എന്നാണ് വിശ്വാസം.
എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ നല്ല ചുരുള മുടി ആയതിനാല്‍ മൊട്ടയടിച്ചാല്‍ അത് പോയിപ്പോവുമോ എന്ന് ഭയന്ന് അമ്മ അമ്പിളിയുടെ തല മൊട്ടയിടിച്ചില്ലത്രെ. എന്തായാലും അമ്പിളിയും മുടിയില്‍ പുതിയ പരീക്ഷണം നടത്തി. മുടി മുറിക്കുക എന്നല്ലാതെ, സ്‌ട്രൈറ്റേണ്‍, സ്മൂത്ത് തുടങ്ങിയ യാതൊരു സംഭവവും ഇതുവരെ മുടിയില്‍ അമ്പിളി പരീക്ഷിച്ചിട്ടില്ലത്രെ. ആദ്യമായി അത് ചെയ്ത സന്തോഷത്തിലാണ് താരം. പുതിയ ഹെയര്‍ സ്റ്റൈല്‍ വളരെ നന്നായിട്ടുണ്ട് എന്ന് ആരാധകരുടെ കമന്റ്.