
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ മൃദുല വിജയും യുവ കൃഷ്ണയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയായിരുന്നു സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇരുവരും എത്തിയത്. വളരെയധികം സന്തോഷമുള്ള വാര്‍ത്തയായിരുന്നു അത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നോണ്ടിരിക്കുന്നതിനിടയിലായിരുന്നു എന്നോട് മൃദുല വിളിച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞത്.
ഇടയ്ക്ക് വിളിച്ച് കളിപ്പിക്കാറുള്ളതിനാല്‍ അങ്ങനെയാണ് ഇതും എന്നായിരുന്നു കരുതിയത്. ഉറക്കപ്പിച്ചിലാണ് കേട്ടത്, വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല ആദ്യം. പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ അനുഗ്രഹമായിരുന്നു ഇതെന്നായിരുന്നു ഇരുവരും പറഞ്ഞത്. ജീവിതത്തിലേക്ക് പുതിയ ഒരാൾ വരുന്നു എന്ന വാർത്ത അപ്രതീക്ഷതമായിരുന്നുവെന്നും അതുകൊണ്ടുതന്നെ മൃദുല ഗർഭിണിയണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും യുവകൃഷ്ണ. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി യുട്യൂബിൽ പങ്കുവച്ച വിഡിയോയിലാണ് താരദമ്പതികളുടെ പ്രതികരണം.
പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് ചില യൂട്യൂബ് ചാനലുകള്‍ വ്യാജവാർത്തകൾ നൽകുന്നതിനെക്കുറിച്ചും താരങ്ങൾ മനസ്സ് തുറന്നു. ‘അച്ഛനും അമ്മയും ആകാൻ പോകുന്ന സന്തോഷത്തിനു പിന്നാലെ മൃദുലയും യുവയും ആ ദുഃഖവാർത്ത പങ്കുവച്ചു’ എന്ന തലക്കെട്ടോടെ വിഡിയോ പ്രചരിച്ചിരുന്നു. ഗർഭിണിയായതോടെ സീരിയലിൽനിന്നു പിന്മാറുന്നതായി അറിയിച്ച സംഭവം വളച്ചൊടിച്ചാണ് ഇത്തരമൊരു ക്യാപ്ഷൻ കൊടുത്തതെന്ന മൃദുല പറയുന്നു. മൃദ്‍വ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ തങ്ങളുടെ യഥാർഥ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും ഏതെങ്കിലും യൂട്യൂബ് ചാനലുകളിൽ വരുന്ന വിഡിയോകൾ കണ്ട് വിശ്വസിക്കരുതെന്നും യുവ വ്യക്തമാക്കി.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ സംവൃതയായി കുടിയേറിയ താരമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയ താരമായ വ്യക്തിയാണ് യുവ. ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്.
സെലിബ്രിറ്റി വിവാഹം പോലെ അത്യാഢംബരത്തോടെയായിരുന്നില്ല മൃദുലയും യുവയും വിവാഹിതരായത്. അതിനാൽ തന്നെ ലളിതും മനോഹരവുമായ ചടങ്ങ് താരങ്ങളുടെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണനേരം കൊണ്ട് ആരാധകർ ഏറ്റ് എടുക്കാറുണ്ട്.