
അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ 2021 ജൂലൈ പകുതിയോടെയാണ് അരുണിന് കൊവിഡ്-19 ബാധിച്ചത്. 2013 മുതൽ ആശുപത്രിയിൽ ഒ.ടി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് കേരളത്തിൽ അമ്പലപ്പുഴ സ്വദേശിയായ അരുൺ. കൊവിഡ് വാക്സിന് ട്രെയലിന് യുഎഇ തുടക്കമിട്ടപ്പോൾ ആദ്യഘട്ടത്തിൽ തന്നെ അതിന്റെ ഭാഗമായ വളണ്ടിയർ കൂടിയാണ് അരുൺ. കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം DOH പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറി.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത ശ്വാ സതട സം നേരിടാൻ തുടങ്ങി. ഉടൻ ആശുപത്രിയിലേക്ക് മാറ്റി, വിശദമായ പരിശോധനയിൽ അരുണിന്റെ ശ്വാസകോശത്തിൽ ഗു രുതരമായ അ ണുബാ ധ സ്ഥിരീകരിച്ചു. സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്തതിനാൽ ജീവൻ നിലനിർത്താനായി കഴിഞ്ഞവർഷം ജൂലൈ 31-ന് ഡോക്ടർമാർ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം കൃ ത്രിമമായി നിലനിർത്താൻ അരുണിനെ ECMO സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് ശേഷം മാത്രമാണ് ഇതിൽ നിന്ന് പുറത്തുകടക്കാൻ അരുണിന് കഴിഞ്ഞത്. ആദ്യം മെച്ചപ്പെട്ട ലക്ഷണങ്ങൾ കാണിക്കുകയും മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്‌തെങ്കിലും അരുണിന്റെ ആരോഗ്യനില പെട്ടന്നാണ് വഷളായത്. നില ഗുരുതരമായതോടെ പ്രതീക്ഷകൾ മങ്ങി.

കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം അരുൺ കുടുംബത്തെ അറിയിച്ചിരുന്നില്ല. ജോലിത്തിരക്കുള്ളതിനാൽ വിളിക്കാൻ ആകില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഈ സംഭവത്തെ കുറിച്ച് ഭാര്യ ജെന്നിയ്ക്ക് പറയാൻ ഉള്ളത് ഇങ്ങനെ,’അരുൺ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ ആദ്യം ഞങ്ങൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ആശുപത്രിയിൽ നിന്ന് കോൾ ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമാണ് അരുൺ. അരുണിന്റെ മാതാപിതാക്കൾക്കും എനിക്കും വലിയ ഞെ ട്ടലായിരുന്നു ഈ വിവരം. ഞങ്ങൾ ആകെ തകർന്നു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി പ്രാത്ഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ഒട്ടും ആശ്വാസകരമായിരുന്നില്ല.
അരുണിന്റെ നില വ ഷളായിക്കൊണ്ടിരുന്നു. വലിയ സ ങ്കടത്തിലാണ് ഓരോ ദിവസവും ത ള്ളിനീക്കിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനായി ഓഗസ്റ്റിൽ അരുൺ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഒരു വർഷത്തിലേറെയായി കുഞ്ഞിനെ നേരിൽ കണ്ടിട്ട്. മകന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവസാനം നാട്ടിൽ വന്നു മടങ്ങിയത്. ഏറെ ബു ദ്ധിമുട്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവർക്ക് ആശ്വാസവും കരുത്തുമേകാനായിരുന്നു എന്റെ ശ്രമം. വിപിഎസ് മാനേജ്‌മെന്റിന്റെയും യുഎഇയിൽ ജോലിചെയ്യുന്ന സഹോദരന്റെയും അരുണിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ അബുദാബിയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. വിസയും താമസവും കമ്പനി ലഭ്യമാക്കിത്തന്നു. തന്റെ അതിജീവനത്തെ കുറിച്ച് അരുൺ ഓർക്കുന്നത് ഇങ്ങനെ മര ണ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആരോഗ്യപ്രവർത്തകരുടെയും പ്രാർത്ഥനയുടെ ശ ക്തിയായാണ് ഞാൻ ജീവിച്ചിരിക്കുന്നത്. അവരുടെ പിന്തുണയ്ക്കും പരിചരണത്തിനും നന്ദി പറയാൻ വാക്കുകളില്ല. ആശുപത്രിക്കിടക്കയിൽ അസാധാരണ പരിചരണം നൽകിയ ഡോ. താരിഗിനും സംഘത്തിനും നന്ദി. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ, ഈയൊരു തിരിച്ചുവരവ് അസാ ധ്യമായേനേ. ഈ പുതിയ ജീവിതത്തിന് ഞാനും കുടുംബവും ബുർജീൽ ആശുപത്രിയോടും ഡോ. താരിഗിനോടും എന്നും കടപ്പെട്ടിരിക്കും,അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും ഡോ.ഷംഷീർ പ്രഖ്യാപിച്ചു. യുഎഇയിലെ സേവനത്തിനും പോരാട്ടവീര്യത്തിനും ആദരവേകിയുള്ള ഈ സമ്മാനം അരുണിന് കൈമാറിയത് ഗ്രൂപ്പിലെ എമിറാത്തി ആരോഗ്യപ്രവർത്തകരാണ്.

പ്രതിസന്ധിഘട്ടത്തിൽ മുന്നണിയിലിറങ്ങിയ പോരാളിക്കുള്ള നാടിന്റെ ആദരവുകൂടിയായി അങ്ങനെ ഈ ഉപഹാരം. അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങിൽ മറ്റൊരു സൂപ്പർ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നൽ മുരളിയായി പ്രേക്ഷകരുടെ മനംകവർന്ന ചലച്ചിത്രതാരം ടോവിനോ തോമസ്. ലൈവായി ചടങ്ങിൽ പങ്കെടുത്താണ് ടോവിനോ അരുണിന് ആശംസകൾ നേർന്നത്. “സിനിമയിലേ എനിക്ക് സൂപ്പർ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയിൽ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുൻനിര യോദ്ധാക്കളാണ് യഥാർത്ഥ സൂപ്പർഹീറോകൾ.

മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സല്യൂട്ട്.
