‘ഇതാണ് ആഘോഷത്തിന്റെ ടീസർ, സന്തോഷം പരക്കട്ടെ.!’ വീഡിയോ പങ്കുവെച്ച് അനൂപ് കൃഷ്ണൻ

rsdju

ജനുവരി 23ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു മലയാളത്തിന്റെ പ്രിയനടൻ അനൂപ് കൃഷ്ണന്റെ വിവാഹം നടന്നത്, ഐശ്വര്യയാണ് വധു. വിവാഹത്തെകുറിച്ചെല്ലാം അനൂപ് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അനൂപും ഐശ്വര്യയും വിവാഹിതരായത്. ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്.

മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടെലിവിഷൻ നടനും സംവിധായകനും അവതാരകനുമാണ് അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീത കല്യാണം എന്ന ടെലിവിഷൻ പരമ്പരയിലെ കല്യാൺ എന്ന കഥാപാത്രത്താലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.

ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. പരമ്പരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിഗ് ബോസ് റിയാലിറ്റി ഷോയിലേയ്ക്ക് പോകുന്നത്.

272306504 1800679753474521 5738223897746118440 n

ഷോയിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളിലൊരാളായിരുന്നു അനൂപ്. ഇപ്പോഴിതാ, വിവാഹ വിരുന്നിന്റെ വിഡിയോയുടെ ടീസർ പങ്കുവച്ചിരിക്കുകയാണ് അനൂപ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

വീഡിയോ ആരധകർ ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.’ഇതാണ് ആഘോഷത്തിന്റെ ടീസർ…സന്തോഷം പരക്കട്ടെ…സ്നേഹം പരക്കട്ടെ,, ഇത് എന്റെ ഫാമിലി ‘ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here