കാമുകൻറെ അമ്മ നൽകിയ സമ്മാനം; ഖാദി സാരിയുടുത്ത് ആമിർ ഖാന്റെ മകൾ ഇറ ഖാൻ.!

Ira Khan 1

ബോളിവുഡിന്‍റെ സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മകളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇന്ത്യയില്‍ അറിയപ്പെടുന്ന താരപുത്രിമാരില്‍ ഒരാളായ ഐറ ഖാന് ആമിറിനെപ്പോലെ തന്നെ വലിയ ആരാധക പിന്‍ബലമുണ്ട്.

തന്‍റെ കാമുകനുമായുള്ള ചിത്രങ്ങളും ഐറ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ ഏതാനും ചിത്രങ്ങളും ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. കാമുകനായ നുപുര്‍ ഷിഖാരെയുടെ അമ്മയായ പ്രീതം ഷിഖാരെ സമ്മാനിച്ച സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ഐറ പങ്കുവെച്ചിരിക്കുന്നത്.

Ira Khan 5

സിൽവർ കരയുള്ള ഒരു ഓഫ് വൈറ്റ് കോട്ടൺ ഖാദി സാരിയാണ് പ്രീതം ഐറയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ‘ബോംബെയിൽ നിന്നുള്ള ഖാദി കോട്ടൺ. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ഷിഖാരെ. ഹാൻഡ് ബാഗ് മറക്കല്ലേ!’ എന്നാണ് ചിത്രങ്ങളോടൊപ്പം ഐറ കുറിച്ചിരിക്കുന്നത്. സാരിയുടുത്ത ഐറയെ നൂപുര്‍ വാരിപ്പുണര്‍ന്ന് നിൽക്കുന്ന ചിത്രവും ഐറ പങ്കുവെച്ചിട്ടുണ്ട്.

Ira Khan 2

പലപ്പോഴും മോഡേൺ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങളുമായെത്താറുള്ള ഐറയുടെ ഈ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ആമിർ ഖാന് ആദ്യ ഭാര്യയായ റീന ദത്തയിലുള്ള മകളാണ് ഐറ. ഇതേ ബന്ധത്തിൽ ജുനൈദ് എന്ന മകനും ആമിറിനുണ്ട്. രണ്ടാം ഭാര്യ കിരൺ റാവുവുമായുള്ള ബന്ധവും കഴിഞ്ഞ വർഷം ആമിർ‍ ഖാൻ വേര്‍പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here