കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തിയ സംഭവം ആയിരുന്നു വിസ്മയയുടെ വേർപാട്. സംഭവം നടന്നിട്ട് ആറ് മാസങ്ങൾ ആകുന്നു, വീട്ടുകാരുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴിയുന്നില്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ആളുകൾ വിഷമത്തോടെ കാണുകയാണ് വിസ്മയയുടെ പുതിയ വീഡിയോ. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ കുഞ്ഞായ നീൽ വി. വിക്രമിനെ എടുത്തു നിൽക്കുന്ന ചിത്രമാണ് വൈറൽ.

2021 ജൂൺ 21ന് വിസ്മയ വേര്പിരിയുമ്പോൾ വിജിത്തിന്റെ ഭാര്യ ഡോ. രേവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു. വിസ്മയയുടെ വലിയ ആഗ്രഹം ആയിരുന്നു കുഞ്ഞിന്റെ വരവ്. ഇവർക്ക് കുഞ്ഞ് പിറന്നപ്പോൾ തന്‍റെ സഹോദരി വിസ്മയ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം വരയ്ക്കാന്‍ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു.
വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി അജിലയും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ വീഡിയോ കണ്ട് ഹൃദയം തക ർന്ന് അമ്മയും അച്ഛനും കരയുന്ന കാണുമ്പോൾ കാണുന്നവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല അത്രയ്ക്ക് ഹൃദയഭേദകമാണ്. കേ സിൽ അറ സ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയി ലിലാണ്.

വിസ്മയയുടേത് സ്ത്രീധന പീ ഡനത്തെ തുടർന്നുള്ള ആ ത്മഹ ത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആ ത്മഹ ത്യ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കു റ്റപത്രം നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആ ത്മ ഹ ത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ് പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.
500 പേജുള്ള കു റ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊ ണ്ടിമുതലുകളുമാണ് കേ സിലുള്ളത്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാർ അവകാശപ്പെട്ടു.