
2004-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ ‘ക്യുൻ ഹോ ഗയ നാ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യൻ താരസുന്ദരിയായി പിന്നീട് മാറിയ നടിയാണ് കാജൽ അഗർവാൾ. ആദ്യ ചിത്രത്തിന് ശേഷം കാജൽ അഭിനയിച്ചത് തമിഴിലാണ്. 2009-ൽ പുറത്തിറങ്ങിയ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത മഗധീരയാണ് കാജലിന്റെ കരിയറിൽ വലിയ മാറ്റം കൊണ്ടുവന്നത്. മഗധീരയിലെ മിത്രവിന്ദാ ദേവിയായി തകർത്ത് അഭിനയിച്ച കാജലിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
അതിന് ശേഷം ആര്യ 2, ഡാർലിംഗ്, തുപ്പാക്കി, ജില്ല, മാരി, വിവേകം, മെർസൽ, കോമാളി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി കാജൽ അഭിനയിച്ചു. മലയാളത്തിലും കന്നഡയിലും അഭിനയിച്ചില്ലെങ്കിൽ കൂടിയും ഒരുപാട് ആരാധകർ താരത്തിനുണ്ട്. 2020 ഒക്ടോബർ 30-നാണ് വ്യവസായിയായ ഗൗതം കിച്ച്ലുമായുള്ള കാജലിന്റെ വിവാഹം. മാനദണ്ഡങ്ങൾ ഉള്ളതിനാൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നത്.

ഏറെ നാളത്തെ സൗഹൃദത്തിനും മൂന്ന് വർഷത്തെ പ്രണയത്തിനും ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. മാലിദ്വീപിലായിരുന്നു കാജലിന്റെ ഹണിമൂൺ ആഘോഷം. വിവാഹശേഷവും സിനിമയിൽ അഭിനയിക്കുന്നുണ്ട് താരം. കാജലിന്റെ പുത്തൻ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയ എപ്പോഴും ആവേശം കാണിക്കാറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തിൽ ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്.
ഡിസംബർ മാസത്തിലെ ഒരു ഫോട്ടോ കണ്ട് കാജൽ ഗർഭിണിയാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. അതിന് മറുപടി താരമോ ഭർത്താവ് ഗൗതമോ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ കാജൽ ഗർഭിണിയാണെന്ന് സൂചനകൾ നൽകികൊണ്ട് ഭർത്താവ് ഗൗതം തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.

“2022 ഇതാ നിങ്ങളെ നോക്കുന്നു.” എന്ന ക്യാപ്ഷൻ നൽകി ഇതോടൊപ്പം ഒരു ഗർഭിണിയെ പോലെയുള്ള ഇമോജിയും ചേർത്താണ് ഗൗതം ചിത്രം പങ്കുവച്ചത്. ഉടൻ തന്നെ ആരാധകർ അഭിനന്ദനം അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.