
അഭിനേത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് അടുത്തിടെയായിരുന്നു രണ്ടാമത്തെ മകള്‍ ജനിച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് മുന്‍പ് തന്നെ അശ്വതി വ്യക്തമാക്കിയിരുന്നു. അമ്മയാവാന്‍ പോവുന്നതിന് മുന്നോടിയായാണ് താരം ചക്കപ്പഴത്തില്‍ നിന്നും ബ്രേക്കെടുത്തത്. ആശ ഉത്തമന്‍ എന്ന കഥാപാത്രത്തെയായിരുന്നു അശ്വതി അവതരിപ്പിച്ചത്.

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരം നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ പരമ്പരയായ ചക്കപ്പഴം വിജയകരമായി മുന്നേറുകയാണ്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം അശ്വതി പങ്കിടാറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. പ്രസവ ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും അശ്വതി തുറന്നുപറഞ്ഞിരുന്നു. പുതുവര്‍ഷത്തിന് മുന്നോടിയായാണ് അശ്വതിയും കുടുംബവും ദുബായിലേക്ക് പോയത്.
കമലയുടെ ആദ്യ ഫ്‌ളൈറ്റ് യാത്രയാണെന്നും താരം കുറിച്ചിരുന്നു. 2 വര്‍ഷത്തിന് ശേഷം യുഎഇയില്‍ നിന്നും ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോയും അശ്വതി പങ്കിട്ടിരുന്നു. ന്യൂ ഇയര്‍നൈറ്റ് ദുബായ് എന്ന ഹാഷ് ടാഗോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മക്കള്‍ രണ്ടാളും ഒന്നിച്ചുള്ള ക്യൂട്ട് ഫോട്ടോയും അശ്വതി പങ്കുവെച്ചിരുന്നു. പേടിക്കണ്ടാട്ടോ, ചേച്ചി ഇവിടുണ്ടല്ലോയെന്നായിരുന്നു അശ്വതി ക്യാപ്ഷനായി കുറിച്ചത്.

ശില്‍പബാലയായിരുന്നു ചിത്രത്തിന് താഴെയായി കമന്റുമായെത്തിയത്. കുഞ്ഞാവ വരാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പത്മ ആകെ ത്രില്ലിലായിരുന്നുവെന്ന് മുന്‍പ് അശ്വതി പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം മകളോട് എങ്ങനെ പറയുമെന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. എനിക്ക് കളിക്കാനും കൂട്ടിനുമായി ഒരാളെ വേണമെന്ന് മുന്‍പ് പത്മ പറഞ്ഞിരുന്നു.
തുടക്കത്തിലൊക്കെ ഒറ്റക്കൊച്ച് എന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും പത്മ തന്ന പിന്നീട് അനിയത്തിയെ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. തന്നോടൊപ്പം കളിക്കാനും തനിക്ക് ഒരുക്കാനുമൊക്കെ പറ്റുന്നത് പെണ്‍കുട്ടിയെയാണ്. അതിനാല്‍ പെണ്‍കുഞ്ഞ് മതിയെന്നായിരുന്നു പത്മ പറഞ്ഞത്. ആഗ്രഹിച്ചത് പോലെ തന്നെയായി പെണ്‍കുഞ്ഞെത്തിയപ്പോള്‍ ഏറെ സന്തോഷമായിരുന്നു പത്മയ്ക്ക്.
