
മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ഉണ്ടക്കണ്ണുകളും കുട്ടികളുടെ സ്വഭാവവുമായി എത്തിയ ശ്രീലയയെ മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആണ് റോബിനെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത ശ്രീലയ പെണ്കുഞ്ഞിന് ജന്മം നൽകി എന്നതാണ്.
ശ്രീലയ അമ്മയായി സന്തോഷം പങ്കുവെച്ചത് നടിയും ശ്രീലയയുടെ സഹോദരിയുമായ ശ്രുതി ലക്ഷ്മി ആണ്. ബേബി ഷവർ ചിത്രത്തിനൊപ്പമാണ് സന്തോഷം പങ്കുവെച്ചത്. പുതുവര്‍ഷ ദിനത്തില്‍ തന്നെ ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. അതേ ജനിച്ചത് ഒരു പെണ്‍കുഞ്ഞാണ്. ദൈവത്തിന് നന്ദി എന്നാണ് കുറിച്ചത്.

ഗായിക ജ്യോത്സന രാധകൃഷ്ണന്‍, നടിമാരായ സ്‌നേഹ ശ്രീകുമാര്‍, മുക്ത, തുടങ്ങി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി ആളുകളാണ് ശ്രീലയയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
