
കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് അര്‍ജുനും സൗഭാഗ്യയും. സൗഭാഗ്യയുടെ അമ്മയായ താര കല്യാണും ഇവരോടൊപ്പമുണ്ട്. ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ മിട്ടു എന്നാണ് വിളിക്കാന്‍ പോവുന്നതെന്നും താര കല്യാണ്‍ പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെയായി പെണ്‍കുഞ്ഞായിരുന്നു ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം സൗഭാഗ്യ പങ്കിട്ടിരുന്നു.
സിസേറിയന്‍ കഴിഞ്ഞ് 12ാമത്തെ ദിവസം ഡാന്‍സ് ചെയ്തതിന്റെ വീഡിയോയും സൗഭാഗ്യ പങ്കിട്ടിരുന്നു. കുഞ്ഞിനേയും എടുത്തുള്ള തന്റെ ഡാന്‍സിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയായിരുന്നു അര്‍ജുന്‍ നല്‍കിയത്. സുദര്‍ശനയുടെ വരവിലെ ഓരോ കാര്യങ്ങളും ആഘോഷമാക്കി മാറ്റുകയാണ് സൗഭാഗ്യയും അര്‍ജുനും.
മകള്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. യൂട്യൂബ് ചാനലിലൂടെയായും സുദര്‍ശനയുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് സൗഭാഗ്യ. ഇപ്പോൾ കൊച്ചുമകളെ താരാട്ട് പാടി ഉറക്കുന്ന താരകല്യാണിൻറെ ഒരു വീഡിയോയാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.
താരാകല്യാണിൻറെ നെഞ്ചിൽ തലവെച്ച് ഉറങ്ങുന്ന സുദർശനയെ കാണാൻ സാധിക്കുന്നുണ്ട്. ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമൻറുകൾ ആണ് വീഡിയോ വരുന്നത്.