
ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാളത്തിലും തമിഴകത്തും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ മോഹൻ. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തതിനുശേഷം താരം നേരെ ചെന്നത് തമിഴ് ഇൻഡസ്ട്രിയിലേക്കാണ്. സൂപ്പർതാരങ്ങളുടെ നായികയായി, സഹോദരിയായി നടി ജനഹൃദയങ്ങളിൽ ഇടം നേടി.
വിവാഹ ശേഷം മറ്റു നടിമാരെ പോലെ തന്നെ ശരണ്യയും ചുരുക്കം ചില പരസ്യ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുള്ളു. പക്ഷെ സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. മക്കൾ ജനിച്ചശേഷം ശരീരഭാരം വർധിച്ചതിനെ തുടർന്ന് താരത്തിന് നിരവധി സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ശരണ്യയും ഭർത്താവും ശക്തമായ രീതിയിൽ ആയിരുന്നു പ്രതികരണം നടത്തിയത്.

ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ വാർഷികാഘോഷ ചടങ്ങിൽ നടി എത്തിയ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്. ചടങ്ങിനെത്തിയ ഒരു ചിത്രമാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നൽകിയ കുറിപ്പാണ് ശ്രദ്ധേയമായത്. ചിത്രം പങ്കുവെച്ചു കൊണ്ട് ശരണ്യ എഴുതിയത് ഇങ്ങനെയാണ്.
ഭർത്താവ് അരവിന്ദിനോട് ചിത്രമെടുക്കുമ്പോൾ ഞാൻ ഒന്ന് ചെരിഞ്ഞ് നിന്നോട്ടെ എന്നും അല്ലെങ്കിൽ ആളുകൾ താൻ ഗർഭിണി ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിച്ചു കഥകൾ ഉണ്ടാക്കുമെന്നും താരം കുറിച്ചു. അതിന് ഭർത്താവ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, അവർ അങ്ങനെയൊക്കെ പറയും നീ ഫോട്ടോ തന്നെ പോസ്റ്റ് ചെയ്ത് ഒരു ലിങ്ക് കൊടുക്കു എന്നായിരുന്നു.

പ്രസവ ശേഷം ഡിയസ്റ്റാസിസ് റെക്ടി എന്ന അവസ്ഥ പോകാൻ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം ആളുകളിലേക്ക് എത്തിക്കുക എന്നുമാണ് അരവിന്ദൻറെ മറുപടി. മാത്രമല്ല ഭർത്താവിനെ കളിയാക്കി ക്കൊണ്ട് നിങ്ങൾ അകത്തേക്ക് വയർ വലിച്ചു പിടിച്ചിരിക്കുന്നത് എന്തിനാണ് എന്ന ചോദ്യവും ശരണ്യ ചോദിച്ചിട്ടുണ്ട്.