
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങുമെല്ലാം കഴിഞ്ഞ ദിവസമാണ് നടന്നത്. സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നതും സിനിമയിൽ നിന്ന് വിട്ടുനിൽകുന്നതുമായ എല്ലാ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ.

താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ വന്നിറങ്ങുന്ന വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന മറ്റുതാരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. താരസുന്ദരിമാരിൽ ഭൂരിഭാഗം പേരും മമ്മൂട്ടിയുടെ കൂടെ നിന്ന് ഫോട്ടോസ് എടുക്കാനാണ് ശ്രമിച്ചിരിക്കുന്നത്.



എല്ലാവർക്കും മമ്മൂക്കയെ മതിയെന്നാണ് മമ്മൂട്ടി ആരാധകരുടെ കമന്റുകൾ. മോഹൻലാലിനൊപ്പവും ചില താരങ്ങൾ ഫോട്ടോയെടുത്തിട്ടുണ്ട്. നടിമാരായ കീർത്തി സുരേഷ്, മിയ, കൃഷ്ണപ്രഭ, പ്രിയങ്ക നായർ, വിദ്യ വിനുമോഹൻ, ജയശ്രീ ശിവദാസ്, മഞ്ജു പിള്ള, സ്വാസിക, ജ്യോതി കൃഷ്ണ, രാധിക, ദേവി ചന്ദന, വാണി വിശ്വനാഥ് തുടങ്ങിയ താരങ്ങൾ മമ്മൂട്ടിക്ക് ഒപ്പം നിന്നെടുത്ത ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.



മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയതുകൊണ്ടും അതുപോലെ ധാരാളം തിരക്കുകൾ ഉണ്ടായതുകൊണ്ടും പലർക്കും ഫോട്ടോസ് കൂടെ നിന്ന് എടുക്കാൻ പറ്റിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ചിലർ മോഹൻലാലിനൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചു.
മോഹൻലാലിനെ മമ്മൂട്ടിയും കൂടാതെ മലയാളത്തിലെ യുവനിരയിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്ന് ഫോട്ടോസ് എടുക്കാനും ചിലർ ശ്രമിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെ അട്ടിമറി വിജയം നേടി മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.



