ട്രെയ്‌ലർ ലോഞ്ചിനിടെ അബദ്ധത്തിൽ സംവിധായകന്റെ അസ്ഥാനത്തിൽ കൈ വെച്ച ആലിയ ഭട്ടിന്റെ വീഡിയോ വൈറൽ ആകുന്നു

ali 2 1020x1536 1

താര കുടുംബത്തിൽ ജനിച്ച് പിന്നീട് ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് ആലിയ ഭട്ട്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. 1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്. കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു. തന്റെ പ്രായത്തെക്കാൾ പക്വതയുള്ള വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടാൻ ആലിയഭട്ടിന് സാധിച്ചു. 2019ൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു. ഇപ്പോൾ രാജമൗലിയുടെ “ആർ ആർ ആർ” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ് ആലിയ.

ആർ ആർ ആർ ട്രെയിലർ ലോഞ്ചിൽ ചുവന്ന സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ട്രെയിലർ ലോഞ്ചിനിടയിൽ രൺബീർ കപൂറിന്റെ പേര് പറഞ്ഞപ്പോൾ നാണം കൊണ്ട് ആലിയയുടെ മുഖം ചുവന്ന ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇതാദ്യമായിട്ടല്ല ഒരു സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ആലിയഭട്ടിന്റെ വീഡിയോ വൈറലാകുന്നത്. ഇതിനുമുമ്പും ട്രെയിലർ ലോഞ്ചിനിടെ സംവിധായകന്റെ അസ്ഥാനത്ത് കൈ വെച്ചതിനു താരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. 2017ൽ ആയിരുന്നു സംഭവം നടന്നത്. വരുൺ ധവാനും, ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ബദ്രിനാഥ് കി ദുൽഹനിയ” എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവം നടന്നത്.

നായകൻ വരുൺ ധവാനും സംവിധായകൻ ശശാങ്ക് ഖൈത്താനൊപ്പം സിംഗപ്പൂരിൽ ട്രെയിലർ ലോഞ്ചിന് എത്തിയതായിരുന്നു താരം. വേദിയിൽ നിൽക്കുന്നതിനിടയിൽ ആലിയയുടെ കൈ സംവിധായകൻ ശശംഖിന്റെ അസ്ഥാനത്ത് പോയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആർ ആർ ആർ ട്രെയിലർ ലോഞ്ചിന്റെ വീഡിയോ വൈറലാകുന്നതിനോടൊപ്പം ഈ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here