
അഭിനയത്തില്‍ സജീവമല്ലാത്തവരും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളായ ഡിംപിള്‍ റോസും വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഗര്‍ഭിണിയായതും പ്രസവ ശേഷം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും വിഷമഘട്ടത്തെക്കുറിച്ചുമെല്ലാം താരം വിവരിച്ചിരുന്നു.
ഡിംപിളിനും കുടുംബത്തിനും പിന്തുണ അറിയിച്ച് ആരാധകരും എത്തിയിരുന്നു. എന്റെ അടുക്കള കാണല്‍ ചടങ്ങ് എന്ന ക്യാപ്ഷനിലൂടെയായി പങ്കിട്ട വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കിച്ചണ്‍ ടൂറാണ് ഇത്തവണ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും തന്നെ മനസിലായിക്കാണും. ഒരു ഡിസ്‌ക്ലെയിമറോട് കൂടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞായിരുന്നു ഡിംപിള്‍ തന്റെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞത്. മുന്‍പൊരു ഹോം ടൂര്‍ ചെയ്ത സമയത്ത് ഭയങ്കരമായ രീതിയില്‍ നെഗറ്റീവ് കമന്റുകളുമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞില്ലേ, ഭര്‍ത്താവിന്റെ വീട് കാണിച്ചാല്‍ പോരെ, ഈ വീട് കാണിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ് ഒത്തിരിപ്പേര്‍ വേദനിപ്പിക്കുന്ന കമന്റുകള്‍ ഇട്ടിരുന്നു. കിച്ചണ്‍ ടൂര്‍ ചെയ്യാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. എങ്ങനെയാണ് അറേഞ്ച് ചെയ്തിട്ടുള്ളത്, കിച്ചണ്‍ ടൂര്‍ കാണിക്കാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നതെന്നും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു.

മാസങ്ങളായി ഞാന്‍ എന്റെ വീട്ടിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ക്ക് അതിന്റെ കാരങ്ങളെല്ലാം അറിയാം. ഭര്‍ത്താവിന്റെ വീട്ടില്‍ പോവുന്ന സമയത്ത് അവിടത്തെ ഹോം ടൂര്‍ കാണിക്കാം. ഒന്നുമല്ലാതിരുന്ന സമയം തൊട്ട് ഈ വീടിനെ എനിക്കറിയാം. ഓരോ ആണി തറിക്കുമ്പോഴും എനിക്കറിയാം. ഇത് പണിയുന്ന സമയം മുതല്‍ എല്ലാത്തിലും ഞങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭര്‍തൃവീടുമായി ഇത്രയുമധികം ആത്മബന്ധമായിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായതേയുള്ളൂ.
എന്തിനാണ് വീഡിയോ ചെയ്യുന്നത്, കുട്ടിയെ മര്യാദയ്ക്ക് നോക്കി ഇരുന്നൂടേയെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. കുട്ടിയോട് ഇഷ്ടമുണ്ടെങ്കില്‍ യൂട്യൂബ് ചാനല്‍ നിര്‍ത്താനും പറയുന്നുണ്ട്. തല്‍ക്കാലം ഞാന്‍ ചാനല്‍ നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്ക് ഇപ്പോള്‍ നന്നായി സമയമുണ്ട്. സമയക്കുറവൊന്നുമില്ല, അങ്ങനെ വരുന്ന സമയത്ത് ചിലപ്പോള്‍ നിര്‍ത്തിയേക്കാമെന്നുമായിരുന്നു ഡിംപിള്‍ വ്യക്തമാക്കിയത്.