
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത ഫോട്ടോസുകൾ ആണ് പങ്കുവെക്കപെടുന്നത്. ഓരോന്നും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ബഹുദൂരം വ്യത്യാസം കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ താരങ്ങളുടെയും ഫോട്ടോഷൂട്ടുകൾ സസൂക്ഷ്മം ആണ് ആരാധകർ നോക്കി കാണുന്നത്.
നിരവധി മോഡലുകൾ ആണ് ഇപ്പോൾ ഫോട്ടോകളിലൂടെ പ്രശസ്തരായി മാറിയിരിക്കുന്നത്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട് എന്നതുകൊണ്ട് തന്നെ ഇവർക്ക് സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. ഇപ്പോൾ അത്തരത്തിലുള്ള ഒരു മോഡലിന്റെ ചിത്രമാണ് സൈബർ ഇടങ്ങളിൽ അധികവും പ്രചരിക്കുന്നത്.
എന്നാൽ ഈ മോഡൽ ആരാണെന്നും ഏതാണെന്ന് ഉള്ള അധികം വിവരങ്ങളൊന്നും ചിത്രങ്ങൾ കണ്ട് ആസ്വദിക്കുന്നവർക്ക് ലഭിച്ചിട്ടില്ല. അടുത്തിടെയായി ഗൂഗിളിലും മറ്റും ഏറ്റവും കൂടുതൽ തിരയുന്നതും ഈ താരത്തിനെ പറ്റിയുള്ള വിവരങ്ങളാണ്. അങ്ങനെ കണ്ടെത്തിയിരിക്കുകയാണ് ആ മോഡലിനെ.

ഇപ്പോൾ ഫോട്ടോഷൂട്ടുകളിൽ നിറയുന്നത് ഒരു മോഡൽ അല്ലെന്നും പുരുഷന്മാരെ പോലും വെല്ലുന്ന ഒരു ഫിറ്റ്നസ് ട്രെയിനർ ആണെന്ന് ആണ് പുറത്ത് വരുന്ന വിവരം. പവി പാടുകൊണ എന്നാണ് താരത്തിന്റെ പേര്. കർണാടക സ്വദേശിയായ താരം ഒരു യൂട്യൂബർ കൂടിയാണ്. അതുകൊണ്ട് തന്നെ തൻറെ ഫിറ്റ്നസ് ട്രെയിനിങ് വീഡിയോകൾ ഒക്കെ യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുണ്ട്.
അതിനൊക്കെയും വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് താരത്തിന്റെ വീഡിയോകൾക്ക് ഉണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഐ എൻ ബി എ ഏഷ്യ ദിവ 2019 പ്രൊ എലൈറ്റ് മത്സരത്തിൽ ജേതാവാണ് താരം. നാച്ചുറൽ ഒളിമ്പിയ ബിക്കിനി ഓവറോൾ ചാംപ്യൻഷിപ് 2019 അഞ്ചം സ്ഥാനം കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സൈബർ ഇടങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. പുരുഷന്മാർ പലപ്പോഴും ഫിറ്റ്നസ് ട്രെയിനർമാരായി സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ട് ഉണ്ടെങ്കിലും സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നത് വളരെ കുറവാണ്. ഈ സന്ദർഭത്തിലാണ് പവി ഈ രംഗത്തേക്ക് കൂടുതൽ സ്വാധീനം ഉറപ്പിക്കുവാൻ എത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ഫിറ്റ്നസ് വീഡിയോകൾക്ക് സൈബർ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് എപ്പോഴും ലഭിക്കുന്നതും. പങ്കുവെച്ച പല വീഡിയോകളും വൈറൽ ആയി മാരാറുമുണ്ട്. അസാമാന്യ മെയ് വഴക്കവും ശരീരം സംരക്ഷണവും നന്നായി നോക്കുന്ന താരത്തെ പ്രശംസിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്.




























