
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.
എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ്ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഫാഷൻ ചിന്തകളെ കുറിച്ച് സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ വൈറൽ ആകുന്നത് പുതിയ വീഡിയോ ആണ്.
സുഹൃത്ത് റംസാനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുൽഖർ നായകനായ കുറുപ്പിലെ മനോഹരമായ പാട്ടിനാണ് ഡാൻസ് കളിക്കുന്നത്. ഇരുവരും മനോഹരമായ മെയ് വഴക്കത്തോടെയാണ് ഡാൻസ് കളിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.