
ശരീരത്തിനെ മാത്രമല്ല, മനസിനെക്കൂടി കീറിമു റിക്കുന്ന അനുഭവമാണ് കാൻസർ നൽകുക. ആ വേദന നേരിട്ടവർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ ആരുടേയും മനസിനെ അലട്ടും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജിൻസി ബിനു. ജിൻസി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ;
കീമോ…ന്നു വച്ചാ…എന്താന്നറിയാതെ…RCC യിലെ കീമോ വാർഡിലോട്ട് തുള്ളി തുള്ളി പോയൊരു പൊട്ടിക്കാളിയുണ്ട്. കീമോ ന്ന് വച്ച….തലയിൽ എന്തോഇൻജക്ഷൻ എടുത്തു മയക്കീട്ട്…നുമ്മ മുടി മുഴുവൻ പിഴുതു കളയുമെന്നാരുന്നു വിചാരം അല്ലെങ്കി പിന്നെ… മൊട്ടത്തല വരുവോ ചെന്നപ്പോ…നല്ല കുളിരും….ഇളംനീല വിരിയുള്ള പതുപതുത്ത കട്ടിലും…പോരാഞ്ഞിട്ട്…വല്യ സ്ക്രീനുള്ള ടീവിയിൽ…ഏറ്റവുമിഷ്ടമുള്ള പാട്ടും “അല്ലിമലർ കാവിൽ…പൂരം കാണാൻ…അന്നു നമ്മൾ പോയി…..രാവിൽ നിലാവിൽ നല്ല സുഖായിട്ട്…. കട്ടിലിൽകയറി കിടന്നു…

സപ്രമഞ്ചത്തിലെ രാജാവിനെ പോലെ തോഴിമാർ തളികയിൽ വീഞ്ഞും…പഴവും കൊണ്ടുവരും പോലെ… ഒരു ട്രേ നിറയെ മരുന്നുകളുമായി…ദാ വന്നു… മാലാഖ നല്ല വെളുവെളുത്ത കുപ്പിയിൽ കണ്ണഞ്ചുന്ന ചുവന്ന നിറത്തിലുള്ള മരുന്ന്….ഇതിനി ക്ഷീണം മാറ്റാൻ തരുന്ന ജ്യൂസാണോ…ന്ന് ഓർക്കേം ചെയ്തു ആ മരുന്ന് ഞരമ്പിലൂടെ ലല്ലല്ലം പാടി പോകുമ്പോ….ഉച്ചിയൊന്നു പെരുത്തു…
ഇതളടരും മുന്നേ പൂക്കൾ ചെടിയോട് യാത്രാമൊഴി പറയും പോലെ… ഓരോ രോമകൂപവും പറയുകയായിരുന്നു…ഞങ്ങ പോവാ…ന്ന് ഓ…പേടിച്ചത്ര ഭീകരമൊന്നുമല്ല…ഇങ്ങനെ ഡ്രിപ്പിടുന്നേന് എന്തോന്ന് പേടിക്കാനാ ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോഴേക്കും…തുടങ്ങീീീ….അങ്കം…. വാളും,പരിചയും പിന്നെ… ഇത്തിരി പ്രാണവേദനയും ഞാൻ എന്നിലെ പുതിയ ഒരാളെ കണ്ടു…ഈറനണിഞ്ഞ മുടിയിഴകളില്ലാതെ… കൺപീലികളൊന്നുപോലുമില്ലാതെ…

മനസിൽ പോലും ഓർക്കാത്ത…ഒരു വേറിട്ട രൂപം🧑🦲കാലങ്ങൾക്കിപ്പുറം… മുടി വന്നു…കദനത്തിൻ്റെ കരിമഷി പടർന്ന…കറുത്ത കൺപീലികൾ വന്നു….പക്ഷേ….ആ പഴയ മൊട്ടത്തലച്ചിയോട്എനിക്കു വല്ലാത്തൊരു പ്രണയമാണ് അവളാണെന്നെ…വേദനകളടക്കാൻ….പുഞ്ചിരിക്കാൻ….ജീവിക്കാൻ….പഠിപ്പിച്ചത്…