ക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി നിരഞ്ജന അനൂപ്; ഫോട്ടോസ് കാണാം

Niranjana Anoop 3

രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിരഞ്ജന അനൂപ്. ലോഹത്തിലെ മോഹൻലാൽ ആൻഡ്രിയയുടെ വീട്ടിലേക്ക് വരുന്ന സീനിൽ തുള്ളിച്ചാടി ഡാൻസ് കളിക്കുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനില്കുന്നതാണ്.

രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി നായകനായ പുത്തൻപണത്തിലാണ് നിരഞ്ജന അഭിനയിക്കുന്നത്. ലോഹത്തിലെ വേഷം നിരഞ്ജനയുടെ അങ്കിൾ കൂടിയായ രഞ്ജിത്തിനോട് ചോദിച്ചു വാങ്ങിയതാണെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ആദ്യ രണ്ട് സിനിമകൾക്ക് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുകയും ചെയ്തു.

Niranjana Anoop 1

ഗൂഢാലോചന, സൈറ ഭാനു, ഇര, കല വിപ്ലവം പ്രണയം, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ലോഹത്തിലെ ആ കുസൃതി കുട്ടി തന്നെയാണ് നിരഞ്ജന. കുട്ടികാലം മുതൽ നൃത്തം പഠിക്കുന്ന നിരഞ്ജന സോഷ്യൽ മീഡിയയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോസും തൻറെ ഫോട്ടോസുമെല്ലാം പങ്കുവെക്കാറുണ്ട്.

താരം ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. ക്യൂട്ട് പുഞ്ചിരിയുമായി നിരഞ്ജനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. പ്രണവ് രാജാണ് നിരഞ്ജനയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കിംഗ് ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നിവയാണ് നിരഞ്ജനയുടെ അടുത്ത സിനിമകൾ.

Niranjana Anoop 2

LEAVE A REPLY

Please enter your comment!
Please enter your name here