
കേരളീയ തനിമയിൽ മലയാള സിനിമയിൽ ചേക്കേറിയ നടിയാണ് അനുശ്രീ. ശാലീനം തുളുമ്പുന്ന സൗന്ദര്യമായി മലയാള പ്രേക്ഷകരുടെ മനസിൽ കയറിയ താരം കൂടിയാണ്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്. ഏതാണ്ട് 2012 ലാണ് തരാം അഭിനയ ലോകത്ത് സജീവമാവാൻ തുടങ്ങുന്നത്.
ഫഹദ് ഫാസിൽ നായകനായെത്തിയ ഡൈമൻഡ് നെക്‌ളേഴ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് അനുശ്രീ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെ നേടാനും താരത്തിന് സാധിച്ചു. ആദ്യ സിനിമയിക്ക് ശേഷം കൈനിറയെ സിനിമകളായി താരം പെട്ടന്ന് തന്നെ അഭിനയ ജീവിതത്തിൽ സജീവമാവുകയായിരുന്നു.

സ്ത്രീ പ്രാധന്യമുള്ള വേഷങ്ങൾ സിനിമയിൽ ചെയ്തു ഫലിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമയിൽ അരങ്ങേറിയെങ്കിൽ പോലും താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ സിനിമയിലെ അഭിനയത്തിന് ശേഷമാണ്.
സിനിമയിൽ ഹിറ്റായതോട് കൂടി പിന്നീട് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമായി. അഭിനയത്തിൽ തിളങ്ങിയതോട് കൂടി താരം സോഷ്യൽ മീഡിയയിൽ സജീവമാവാൻ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ഈ താര സുന്ദരിക്ക് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ അനുശ്രീ എന്ത് പോസ്റ്റാക്കിയാലും അതൊക്കെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചുവപ്പ് നിറത്തിൽ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപെട്ടത്. ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.

