
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയ വിവാഹമായിരുന്നു സീരിയല്‍ താരം ആലീസ് ക്രിസ്റ്റിയുടെയും സജിന്റെയും. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച താരം വിവാഹ ശേഷവും ഇരുവരുടെയും രസകരമായതും, പ്രണയാദ്രമായതുമായ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു കൊണ്ടിരിയ്ക്കുകയാണ്.
ആദ്യമായി നൈറ്റ് ഡ്രൈവിന് പോയപ്പോള്‍ കിട്ടിയ പണിയെ കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ് ആലീസ് ക്രിസ്റ്റിയുടെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആദ്യമായി തന്നെ നൈറ്റ് ഡ്രൈവിന് കൊണ്ടു പോകാം എന്ന് പറഞ്ഞ ഭര്‍ത്താവ് ജംങ്ഷനില്‍ നിന്ന് വണ്ടി തള്ളി കളിക്കുകയാണെന്ന് പറഞ്ഞാണ് ആലീസ് വീഡിയോ പങ്കുവച്ചത്.
നീ വണ്ടിയില്‍ കയറിയപ്പോഴാണ് എല്ലാ പ്രശ്‌നവും എന്ന് സജിന്‍ പറയുന്നതും രസകരമായ വീഡിയോയില്‍ കാണാം. സഹതപിയ്ക്കുന്ന കമന്റുകളും പൊട്ടിച്ചിരിയ്ക്കുന്ന കമന്റുകളുമാണ്
പോസ്റ്റിന് താഴെ വന്നു കൊണ്ടിരിയ്ക്കുന്നത്. ബെസ്റ്റ് നൈറ്റ് ഡ്രൈവ്, ആഞ്ഞ് തള്ള് എന്നൊക്കെയാണ് കമന്റുകള്‍. നടന്‍ ശ്രീരാം രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും വീഡിയോ വൈറലായി…