‘അവൻ എത്ര സന്തോഷവാനാണ്; ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ച് ബാലൻ.!’ കണ്ണ് നിറയ്ക്കും ഈ വീഡിയോ…

സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകൾ വൈറൽ ആകാറുണ്ട്. ചിലത് നമ്മെ ചിരിക്കുന്നവ ചിലത് അതുപോലെ തന്നെ വി ഷമം ഉണ്ടാക്കുന്നവയുമാണ്. ഇന്നിവിടെ വൈറൽ ആകുന്നത് അത്തരമൊരു വീഡിയോ ആണ്. ഒരു കുട്ടിക്ക് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന വിഡിയോയാണിത്.

ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട ബാലൻ ഒരു വീൽ ചെയറിൽ ഇരിക്കുകയാണ്. പിന്നീട് ഡോക്‌ടർ കൃത്രിമ കൈയുമായെത്തി അത് കുട്ടിയുടെ കൈയിൽ പിടിപ്പിക്കുകയാണ്. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുകയാണ്. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ അവന്റെ സന്തോഷം മുഴുവൻ കാണാം.

വീഡിയോ കാണുന്ന ഓരോത്തരും ആ കുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാതെ ഇരിക്കില്ല. അത്രയ്ക്ക് ആ വീഡിയോയിൽ കാണുന്ന കുട്ടി മനസിനെ തൊടുകയാണ് വീഡിയോ 1.7 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു, കൂടാതെ 20,000-ത്തോളം ലൈക്കുകളും ലഭിച്ചു.

വീഡിയോ പങ്കുവെക്കുന്നതിന് നൽകിയ ക്യാപ്ഷനുകൾ ഇങ്ങനെ,കുട്ടിയോടുള്ള വാത്സല്യവും ഇഷ്ടവും കൊണ്ട് നിറയുകയാണ് വിഡിയോയ്ക്കു താഴെ.‘കുട്ടിക്ക് അവന്റെ ആദ്യത്തെ കൃത്രിമ കൈ ലഭിക്കുന്നു. നോക്കൂ, ഞങ്ങൾ കാര്യങ്ങൾ നിസ്സാരമായി കാണുമ്പോൾ അവൻ എത്ര സന്തോഷവാനാണ്’, ‘താൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here