പുലിയോട് പൊരുതി, പുലിയുടെ താടിയെല്ലിൽ കുരുങ്ങി കിടന്നിരുന്ന കുഞ്ഞിനെ രക്ഷിച്ച് അമ്മ

ജീവന്‍ പണയം വച്ച്‌ സ്വന്തം കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ ധീരതയാണ്‌ സോഷ്യല്‍ ലോകം വാഴ്ത്തുന്നത്‌. മധ്യപ്രദേശിലെ സഞ്ജയ്‌ ഗാന്ധി നാഷണല്‍ പാര്‍ക്കിന്‌ സമീപമുള്ള ഗ്രാമത്തിലാണ്‌ അമ്മയും പുലിയും തമ്മില്‍ രക്തരൂക്ഷിതമായ പോരാട്ടം നടന്നത്‌. തന്റെ കണ്മുന്നില്‍ നിന്ന്‌ കുഞ്ഞിനെ കടിച്ചെടുത്ത്‌ പുലി പോയപ്പോള്‍ പിന്നാലെ അമ്മയും ഓടി.

തുടര്‍ന്ന്‌ നിരായുധയായ അവര്‍ പുലിയോട്‌ പൊരുതി പുലിയുടെ താടിയെല്ലില്‍ കുരുങ്ങി കിടന്നിരുന്ന കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തന്റെ ആറ്‌ വയസ്സുള്ള മകനെ രക്ഷപ്പെടുത്തിയെടുത്ത ധീര പ്രവര്‍ത്തിയെയാണ്‌ ആളുകള്‍ വാഴ്ത്തുന്നത്‌. ദേശീയ ഉദ്യാനത്തിന്‌ സമീപമുള്ള ബാഡി ജിരിയ ഗ്രാമത്തിലെ ബൈഗ ഗോരതത്തിപ്പെട്ട കിരണ്‍ എന്ന സ്ത്രീയാണ്‌ കഥയിലെ താരം.

ഭര്‍ത്താവ്‌ മടങ്ങിവരുന്നതും കാത്ത്‌ കുടിലിന്‌ പുറത്ത്‌ തീയുടെ അരികില്‍ ഇരിക്കുകയായിരുന്ന അവര്‍. മക്കള്‍ അവള്‍ക്കൊപ്പമിരുന്ന്‌ കളിക്കുകയായിരുന്നു. ആറുവയസ്സുള്ള രാഹുലും മറ്റ്‌ രണ്ട്‌ സഹോദരങ്ങളും അവളുടെ അരികിലും, ഇതിനിടെ പുലി രാഹുലിനെ എടുത്ത്‌ പാഞ്ഞു,

പുലിക്ക് പിന്നാലെ പാഞ്ഞ് വലിയ പോരാട്ടത്തിലാണ് അവർക്ക് കു‍ഞ്ഞിനെ തിരികെ കിട്ടിയത്. പരുക്കേറ്റ് രക‌്തം ഒഴുകുകയും ചെയ്തു. മകനും ആഴത്തിലുള്ള പരിക്കുകളുണ്ട്. അവന്റെ ശരീരത്തിൽ നിറയെ പുലിയുടെ പല്ലും നഖങ്ങളും കൊണ്ട മുറിവുകളാണ്. എങ്കിലും കു‍ഞ്ഞിനെ ജീവനോടെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.

LEAVE A REPLY

Please enter your comment!
Please enter your name here