
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി രമ്യ നമ്പീശൻ. ആദ്യ സിനിമയിൽ കുഞ്ചാക്കോ ബോബന്റെ സഹോദരിയായി അഭിനയിച്ച രമ്യ പിന്നീട് ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിൽ ചുവടുറപ്പിച്ചിരുന്നു. ആനച്ചന്തം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച രമ്യ നമ്പീശൻ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചു.

ഇപ്പോൾ തെന്നിന്ത്യയിൽ വളരെ അധികം തിരക്കുള്ള നായികമാരിൽ ഒരാളാണ് രമ്യ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അഞ്ചാം പത്തിരയിലാണ് അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത്. അഭിനയം കൂടാതെ പിന്നണി ഗായികയായും രമ്യ തിളങ്ങിയിട്ടുണ്ട്. നിരവധി സിനിമകളിൽ രമ്യ പാടിയിട്ടുണ്ട്. ഇത് കൂടാതെ വെബ് സീരീസുകളിലും ഒരുപാട് ആൽബങ്ങളിലും രമ്യ അഭിനയിക്കുകയും പാടുകയും ഒക്കെ ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവമായ രമ്യ നമ്പീശൻ ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. പച്ച സാരിയിൽ കിടിലം ലുക്കിലാണ് രമ്യ നമ്പീശനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. ദിവ്യ ഉണ്ണികൃഷ്ണന്റെ സ്റ്റൈലിങ്ങിൽ സൗത്ത് സൈഡ് ഫോർ യു എന്ന ഫാഷൻ

ബ്രാൻഡിന്റെ സാരിയിൽ പൊളി സ്റ്റൈലിലാണ് രമ്യ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജോയാണ് താരത്തിന് ഇതിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. അർജുനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരങ്ങളും ആരാധകരുമായി ഒരുപാട് പേരാണ് മികച്ചതെന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്.



