
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് കിയാര അദ്വാനി. ആലിയ അദ്വാനി എന്ന പേരിൽ അറിയപ്പെടുന്ന താരം പ്രൊഫഷണൽ എന്ന നിലയിൽ കിയാര അദ്വാനി എന്ന പേരിൽ അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകഹൃദയത്തെ കിഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്കു സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഇത്രയും വലിയ നേട്ടം കൈവരിച്ചത്. 2014 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ 15 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു.

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ ധോണിയുടെ ഭാര്യ കഥാപാത്രം മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 21 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുകയാണ് പതിവ്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
