ഹെന്ന കൊണ്ടൊരു ബ്ലൗസ്; ഫാഷൻ പരീക്ഷണം : വിഡിയോ വൈറൽ

നാം സോഷ്യൽ മീഡിയയിൽ നിരവധി ഫാഷനുകളും മോഡലുകളും കാണാറുണ്ട്. പലതും പലതരം വെറൈറ്റികളിൽ ഉൾപ്പെടുന്നു. പുതിയ തരം മോഡലുകൾ ആണ് എന്നും കാണികൾ കാത്തിരിക്കുന്നത്. അത് അനുകരിക്കാനും ആളുകൾക്ക് ഒരു മടിയുമില്ല.

അത് നല്ലതായാലും മോശമായാലും. പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു പുതിയതാരം ബൗസ് ആണ്. മൈലാഞ്ചി വരച്ചുള്ള ഡിസൈനർ ബ്ലൗസ്. കേട്ടാൽ ഞെട്ടണ്ട, സത്യമാണ്.

അതിന്റെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വെള്ള ചിക്കൻകാരി സാരിക്കൊപ്പം ഡിസൈനർ സ്റ്റൈലിഷ് ബ്ലൗസ് ധരിച്ച് യുവതി നിൽക്കുന്നതായിട്ടേ ആദ്യം തോന്നൂ. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ബ്ലൗസിന് പകരം ഹെന്ന ഡിസൈൻ ആണെന്ന്.

‘ഹെന്ന ബ്ലൗസ് വന്നു, ഇനി എന്താണ് അടുത്തത്?’ എന്ന ക്യാപ്ഷനോടെയാണ് വി‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധിപേർ ഹെന്ന ബ്ലൗസിന്റെ അനുകൂലിച്ചും എതിർത്തും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട് .ഏതായാലും ഇനി അതും ട്രെൻഡിങ് ആകുമോ എന്ന് കണ്ട് അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here