ലേലു അല്ലു,ലേലു അല്ലു എന്നെ അഴിച്ചുവിട്; ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ.! വീഡിയോ

Navya Nair 7

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകരർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.‘ദൃശ്യം 2’ കന്നഡ റീമേക്ക് ‘ദൃശ്യ’യിൽ മലയാളത്തിൽ മീന ചെയ്ത ‘റാണി’ എന്ന കഥാപാത്രം ‘സീത’ എന്ന പേരിൽ നവ്യയാണ് അഭിനയിച്ചത്.

അതേ കഥാപാത്രത്തെ തന്നെയാണ് ദൃശ്യ 2 വിലും നവ്യ അവതരിപ്പിക്കുന്നത്. ആ ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. താരം ലൊക്കേഷനിൽ ഇരുന്ന് കന്നട പഠിക്കുന്ന വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരാൾ സൈഡിൽ നിന്ന് പറഞ്ഞു കൊടുക്കുന്നതും കാണാം.

ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട്.. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here