സാരിയിൽ സുന്ദരിയായി നടി ശ്രുതി രാമചന്ദ്രൻ.! ചിത്രങ്ങൾ കണ്ടുനോക്കു…

Shruti Ramachandran 7

ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചു വെങ്കിലും. മലയാളി മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ശ്രുതി രാമചന്ദ്രൻ. രണ്ടായിരത്തി പതിനാലിലാണ് ശ്രുതി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഹിറ്റ് സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിൽ തന്റെ വരവറിയിക്കുന്നത്.

Shruti Ramachandran 6

പ്രേക്ഷകരുടെ ഇഷ്ട യുവ താരം കുഞ്ഞിക്ക നായകനായി എത്തിയ ചിത്രത്തിൽ സുശീല എന്ന കഥാപാത്രമാണ് ശ്രുതി അവതരിപ്പിച്ചത്. ജയസൂര്യ നായകനായി എത്തിയ പ്രേതം എന്ന ചിത്രത്തിലും ശ്രുതി നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തു. തിയ്യറ്ററുകളിൽ മികച്ച വിജയം കൈവരിച്ച ചിത്രത്തിൽ ക്ലാര എന്ന പ്രേത കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയിലെ തേപ്പുകാരി എന്ന വിളിപ്പേരും താരത്തിനുണ്ട്.

Shruti Ramachandran 4

ആസിഫലി നായകനായി എത്തിയ സൺഡെ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഇങ്ങനെയൊരു പേരു വീണത്. ആസിഫലിയെ പ്രണയിച്ചു നൈസായി തേക്കുന്ന സിതാര എന്ന കഥാപാത്രമാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. തിയ്യറ്ററുകളിൽ വലിയ വിജയം കൈവരിച്ച ചിത്രമായിരുന്നു ഇത്. പിന്നീട് മലയാളത്തിൽ കൈനിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

Shruti Ramachandran 5

ചെന്നൈ സ്വദേശിയായ താരം വിവാഹം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് തോമസിനയാണ്. വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ സജീവമാകുകയാണ് താരം. മോഡലിങ് രംഗത്തും താരം സജീവമാണ്

Shruti Ramachandran 3

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് ശ്രുതി രാമചന്ദ്രൻ . താരം പങ്കുവെക്കുന്ന കിടലിൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.

Shruti Ramachandran 2
Shruti Ramachandran 1

LEAVE A REPLY

Please enter your comment!
Please enter your name here