
എപ്പോഴും സമൂഹ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണകുമാർ. അഹാനയും കുടുംബവും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവരാണ്. പ്രശക്ത ചലച്ചിത്ര താരം നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന കൃഷ്ണ. രണ്ടായിരത്തി പതിനാലിലാണ് അഹാന കൃഷ്ണ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു കൊണ്ടാണ് അഹാന തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനിയനുമായ ഫർഹാൻ ഫാസിലായിരുന്നു ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്. എന്നാൽ ചിത്രം തിയ്യറ്ററുകളിൽ അത്ര വിജയമായിരുന്നില്ല. പ്രശക്ത ഛായാഗ്രാഹകനാ യ രാജീവ് രവി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.

തിരുവനന്തപുരം സ്വദേശിയായ താരം ഇന്ന് മലയാള ചലച്ചിത്ര മേഖലയിൽ തിരക്കേറിയ നായികയായി മാറിക്കഴിഞ്ഞു. ടോവിനോ നായകനായി എത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുന്നത്. ലൂക്ക എന്ന ചിത്രത്തിൽ ടോവിനോയുടെ നായികയായ നിഹാരിക എന്ന വേഷമാണ് താരം കൈകാര്യം ചെയ്തത്. ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.

ഇന്ന് മോഡലിങ് രംഗത്തും വളരെ സജീവമാണ് അഹാന താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അതി സുന്ദരിയായാണ്. താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ഗ്ലാമർ ലുക്കിലും താരം ചിത്രങ്ങൾ പങ്കുവെകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് അഹാന കൃഷ്ണ താരത്തിന്റെ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു…

