ടാൻസാനിയയിലും ഹിറ്റായി ബോളിവുഡ് ഗാനം; വൈറൽ വീഡിയോ കാണാം

സംഗീതത്തിന് ഭാഷയോ ജാതിയോ ഒന്നും തടസ്സമാവില്ലെന്ന് തെളിയിക്കുകയാണ് ടാൻസാനിയയിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ. ഇന്ത്യയിൽ അടുത്തിടെ തരംഗമായ ഷേർഷാ എന്ന ചിത്രത്തിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് ടാൻസാനിയയിൽ നിന്നുള്ള കിലി പോളും സഹോദരിയും എത്തുന്നത്.

പാട്ടിന്റെ വരികൾ കൃത്യമായി പഠിച്ചെടുത്ത് പാട്ടിനൊപ്പം ചുണ്ടനക്കുകയാണ് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കിലി പോളും സഹോദരിയും. സോഷ്യൽ മീഡിയിൽ സജീവസാന്നിധ്യമാണ് ദശലക്ഷക്കണക്കിന് ആരാധകരുള്ള കിലി പോൾ.

അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ വിഡിയോ ഇന്ത്യയിൽ നിന്നുളള നിരവധിപ്പേരും പങ്കുവെച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും ശ്രദ്ധനേടിക്കഴിഞ്ഞു ടാൻസാനിയൻ സ്വദേശികളായ ഇവരുടെ വിഡിയോ.

തമിഴ് സംവിധായകൻ വിഷ്ണു വർധൻ ബോളിവുഡിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളായ ഷേർഷ. പരംവീര ചക്ര നേടിയ ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here