
ഫാഷൻ റാംപിൽ തിളങ്ങി മലയാളത്തിലെ പ്രിയപ്പെട്ട നടി ആശ ശരത്തിന്റെ മകൾ ഉത്തര ശരത്. വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്.ഐ ഇവന്റസ് ആണ് ഫാഷൻ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് റണ്ണറപ്പായാണ് ഉത്തരയെ തിരഞ്ഞെടുത്തത്. മകളുടെ വിജയത്തിൽ അഭിമാനം തോന്നുന്നുണ്ടെന്ന് ആശാശരത്ത് മാധ്യമങ്ങളെ അറിയിച്ചു.
അമ്മയെന്ന നിലയിൽ സന്തോഷകരമായ അവസ്ഥയിലാണ് താൻ ഇപ്പോഴുള്ളത് എന്നും താരം കൂട്ടിച്ചേർത്തു. സന്തോഷം തോന്നിയ നിമിഷം ആയിരുന്നുവെന്നും തനെറ മകളോടൊപ്പം പങ്കെടുത്ത മറ്റു കുട്ടികൾക്ക് ആശംസകൾ നൽകുന്നു എന്നും റാംപിലെ ആത്മവിശ്വാസത്തോടെയുള്ള മകളുടെ ചുവടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നും താരം പറഞ്ഞു. മാത്രമല്ല ഏതൊരു മത്സരത്തിലും ജയവും തോൽവിയും ഉണ്ടാകും.

എന്നാൽ മത്സങ്ങളിലെ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എൻറെ മകൾക്ക് അത് സാധിച്ചു എന്നും നടി കൂട്ടിച്ചേർത്തു. നമ്മുടെ സമൂഹത്തിലെ ഗാർഹിക പീ.ഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ‘നോ പറയുക’ എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തുവെന്നും തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും ആശ ശരത് പറഞ്ഞു.
