
മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്‍തുള്ളല്‍, കതകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു. യൂണിവേഴ്‌സിറ്റി കലാതിലകവുമായിരുന്നു. റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.

രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പുണ്യാളന്‍ അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം പരിപാടിയുടെ അവതാരക കൂടിയായ രചന അതിന്റെ വേദിയിൽ വെച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്. ശശികല ചാർത്തിയ പാട്ടിനാണ് ഡാൻസ് കളിക്കുന്നത്. പിങ്ക് കളർ സാരിയിൽ അതീവ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.
#Rachana_Narayanankutty pic.twitter.com/4r3UOVvZdR
— Omf Media (@MediaOmf) November 25, 2021